റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറി ഓഹരി വിപണി, സെന്‍സെക്‌സ് 75,000ന് മുകളില്‍; ആയിരം പോയിന്റിന്റെ നേട്ടം, ഓട്ടോ ഓഹരിയിൽ റാലി

ആഭ്യന്തര വിപണിയില്‍ നിന്നുള്ള അനുകൂല ഘടകങ്ങളെ തുടര്‍ന്ന് ഓഹരി വിപണിയില്‍ റെക്കോര്‍ഡ്
share market
ആദ്യമായി 22,800 പോയിന്റിന് മുകളില്‍ നിഫ്റ്റി എത്തിപിടിഐ/ ഫയൽ

മുംബൈ: ആഭ്യന്തര വിപണിയില്‍ നിന്നുള്ള അനുകൂല ഘടകങ്ങളെ തുടര്‍ന്ന് ഓഹരി വിപണിയില്‍ റെക്കോര്‍ഡ്. ആയിരത്തിലധികം പോയിന്റ് മുന്നേറിയ സെന്‍സെക്‌സ് 75,000ന് മുകളിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയും പുതിയ ഉയരം കുറിച്ചു. ആദ്യമായി 22,800 പോയിന്റിന് മുകളില്‍ നിഫ്റ്റി എത്തി.

ഓട്ടോ, ഐടി, പൊതുമേഖല ബാങ്കുകള്‍, റിയല്‍റ്റി, പ്രൈവറ്റ് ബാങ്കുകള്‍ അടക്കം വിവിധ സെക്ടറുകള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ ഫാര്‍മ, എഫ്എംസിജി, മെറ്റല്‍, എനര്‍ജി ഓഹരികള്‍ നഷ്ടം നേരിട്ടു. ആക്‌സിസ് ബാങ്ക്, എല്‍ ആന്റ് ടി, മാരുതി സുസുക്കി, ഇന്‍ഫോസിസ്, എസ്ബിഐ, എം ആന്റ് എം അടക്കമുള്ള ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. പവര്‍ ഗ്രിഡ്, എന്‍ടിപിസി, ഐടിസി, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ കയറ്റുമതിയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കുതിച്ചുചാട്ടം ഉണ്ടായതായുള്ള എച്ച്എസ്ബിസി ഫ്‌ലാഷ് പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് ഡേറ്റയാണ് പ്രധാനമായി ഓഹരി വിപണിയെ സ്വാധീനിച്ചതെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

share market
എഐ പ്രൊഫൈല്‍ ഫോട്ടോ; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്, അറിയേണ്ടതെല്ലാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com