പോരാട്ടം കനക്കും; സംസ്ഥാനത്തെ പ്രശ്നബാധിത ബൂത്തുകളുടെ എണ്ണം കൂട്ടുന്നു

സംസ്ഥാനത്തെ പ്രശ്നബാധിത ബൂത്തുകൾ നിലവിൽ 750 ആണ്. കണ്ണൂർ, വടകര, ആറ്റിങ്ങൽ‌, തിരുവനന്തപുരം, കൊല്ലം മണ്ഡലങ്ങളിലെ ബൂത്തുകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തും
പോരാട്ടം കനക്കും; സംസ്ഥാനത്തെ പ്രശ്നബാധിത ബൂത്തുകളുടെ എണ്ണം കൂട്ടുന്നു

തിരുവനന്തപുരം: പ്രശ്നസാധ്യതാ ബൂത്തുകളുടെ എണ്ണം കൂട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നു. പല മണ്ഡലങ്ങളിലും ശക്തമായ മത്സരം ഉറപ്പായതോടെയാണ് കമ്മീഷൻ ഇത്തരമൊരു നീക്കത്തിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ പ്രശ്നബാധിത ബൂത്തുകൾ നിലവിൽ 750 ആണ്. കണ്ണൂർ, വടകര, ആറ്റിങ്ങൽ‌, തിരുവനന്തപുരം, കൊല്ലം മണ്ഡലങ്ങളിലെ ബൂത്തുകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തും.

ബിജെപിയുടെ കൂടി സ്ഥാനാർഥിപ്പട്ടിക പരിശോധിച്ച ശേഷം പ്രശ്നബാധിത ബൂത്തുകളുടെ പുതിയ പട്ടിക സമർപ്പിക്കാൻ കലക്ടർമാർക്കു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. മണ്ഡലത്തിലെ അക്രമ ചരിത്രം, സ്ഥാനാർഥികളുടെ പ്രത്യേകത, പ്രചാരണക്കൊഴുപ്പ് തുടങ്ങിയവ വിലയിരുത്തിയാണു ബൂത്തുകളിലെ പ്രശ്ന സാധ്യത വിലയിരുത്തുക. 

അൽഫോൻസ് കണ്ണന്താനം മത്സരത്തിനിറങ്ങിയാൽ കേന്ദ്രമന്ത്രിയെന്ന നിലയ്ക്കു ബൂത്തുകളിൽ സുരക്ഷ കൂട്ടും. ഒൻപത് സിറ്റിങ് എംഎൽഎമാർ ജനവിധി തേടുന്നതും കമ്മീഷൻ പരിഗണിക്കുന്നു. സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കുന്നുണ്ട്. വിഡിയോ റെക്കോർഡിങ്, മൈക്രോ ഒബ്സർവർ, കൂടുതൽ പൊലീസുകാർ, സിസിടിവി തുടങ്ങിയ അധിക സംവിധാനങ്ങളാണു പ്രശ്നസാധ്യതാ ബൂത്തിൽ ഏർപ്പെടുത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com