മിഷൻ ശക്തി പ്രഖ്യാപനം; മോദിയുടെ പ്രസം​ഗം ചട്ട ലംഘനമല്ല; ക്ലീൻചിറ്റ് നൽകി കമ്മീഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപഗ്രഹവേധ മിസൈല്‍ സംബന്ധിച്ച് നടത്തിയ മിഷൻ ശക്തി മിഷൻ ശക്തി പ്രസംഗം പെരുമാറ്റ ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോ​ഗിച്ച സമിതി
മിഷൻ ശക്തി പ്രഖ്യാപനം; മോദിയുടെ പ്രസം​ഗം ചട്ട ലംഘനമല്ല; ക്ലീൻചിറ്റ് നൽകി കമ്മീഷൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപഗ്രഹവേധ മിസൈല്‍ സംബന്ധിച്ച് നടത്തിയ മിഷൻ ശക്തി മിഷൻ ശക്തി പ്രസംഗം പെരുമാറ്റ ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോ​ഗിച്ച സമിതി. ഔദ്യോ​ഗിക വാർത്താ വിനിമയ മാധ്യമങ്ങൾ ദുരുപയോ​ഗം ചെയ്തില്ലെന്നും സമിതി കണ്ടെത്തി. വാർത്താ ഏജൻസിയുടെ ദൃശ്യങ്ങളാണ് പ്രസം​ഗത്തിൽ ഉപയോ​ഗിച്ചതെന്നും വ്യക്തമാക്കിയാണ് അഞ്ചം​ഗ സമിതി മോദിക്ക് ക്ലീൻചിറ്റ് നൽകിയത്. ഡെപ്യൂട്ടി കമ്മിഷണര്‍ സന്ദീപ് സക്സേനയുടെ നേതൃത്വത്തിലാണ് സമിതി

ബഹിരാകാശ രംഗത്തെ കുതിച്ചുചാട്ടമായ മിഷന്‍ ശക്തിയുടെ വിജയം രാജ്യത്തെ അറിയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് മമത ബാനര്‍ജിയും സീതാറാം യെച്ചൂരിയും ആരോപിച്ചിരുന്നു. മോദിയുടെ പ്രസം​ഗം ചട്ടലംഘനമാണെന്ന് കാണിച്ച് ഇരുവരും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു.

ഡിആര്‍ഡിഒയെ അഭിനന്ദിച്ചും പ്രധാനമന്ത്രിക്ക് ലോക നാടകദിനാശംസകള്‍ നേര്‍ന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അന്ന് രംഗത്തെത്തിയിരുന്നു. പ്രസം​ഗത്തെ ചൊല്ലി ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലും ശക്തമായിരുന്നു.

സസ്പെന്‍സ് നിലനിര്‍ത്തിയാണ് മോദി അന്ന് രാജ്യത്തെ അഭിസംബോധന ചെയ്തത്. യുപിഎ സര്‍ക്കാര്‍ തുടങ്ങിവെച്ച ദൗത്യമാണ് മോദി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. രാജ്യത്തെ സുപ്രധാന വിഷയങ്ങളില്‍ നിന്ന് കുറച്ചു നേരത്തേയ്ക്ക് ശ്രദ്ധതിരിപ്പിക്കാന്‍ മോദിക്ക് കഴിഞ്ഞെന്ന് സമാജ്‍വാദിപാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രതികരിച്ചു. ശാസ്ത്രജ്ഞരുടെ നേട്ടം രാഷ്ട്രീയ ലാഭത്തിനായി മോദി ഉപയോഗിക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാക്കൾ വിഷയത്തിൽ നിലപാടെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com