ഒരു അബദ്ധമൊക്കെ ഏത് റിപ്പോര്‍ട്ടര്‍ക്കും പറ്റും; റിപ്പോര്‍ട്ടറുടെ കോട്ടുവായ ലൈവില്‍ കുടുങ്ങിയപ്പോള്‍

അബദ്ദം പറ്റിയതിന് ശേഷം ലൈവില്‍ വന്ന് ചിരിച്ച മുഖത്തോടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ദീദിയുടെ പ്രൊഫഷണലിസത്തെയാണ് സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നത്
ഒരു അബദ്ധമൊക്കെ ഏത് റിപ്പോര്‍ട്ടര്‍ക്കും പറ്റും; റിപ്പോര്‍ട്ടറുടെ കോട്ടുവായ ലൈവില്‍ കുടുങ്ങിയപ്പോള്‍

പലപ്പോഴും വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍ വാര്‍ത്തകളുമായി ലൈവായി ന്യൂസ് ചാനലില്‍ പ്രത്യക്ഷപ്പെടുമ്പള്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നതിന്റെ പ്രശ്‌നങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് മുന്നിലെത്താതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കും. 

എന്നാല്‍ ലൈവായി കോട്ടുവായിട്ട് കുടുങ്ങുകയായിരുന്നു ഒരു റിപ്പോര്‍ട്ടര്‍. ചാനലില്‍ ലൈവ് കൊടുക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു കന്‍സാസില്‍ നിന്നുമുള്ള ദീദിയെന്ന റിപ്പോര്‍ട്ടര്‍. ഈ സമയം കാലാവസ്ഥ റിപ്പോര്‍ട്ടായിരുന്നു ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. സ്‌ക്രീന്‍ ചൂണ്ടിക്കാട്ടി അവതാരകന്‍ കലാവസ്ഥ വ്യതിയാനം വിശദീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ലൈവ് കൊടുക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ദീദി സ്‌ക്രീനില്‍ വരുന്നത്. അതും ദീദി കോട്ടുവായിടുന്ന കൃത്യ സമയത്ത് തന്നെ. 

ദീദി തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. എന്നാല്‍ റിപ്പോര്‍ട്ടറെ കളിയാക്കാതെ, ഒരു അബദ്ധമൊക്കെ ആര്‍ക്കും പറ്റുമെന്ന് പറഞ്ഞാണ് ദീദിയെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ പിന്തുണയ്ക്കുന്നത്. 

അബദ്ദം പറ്റിയതിന് ശേഷം ലൈവില്‍ വന്ന് ചിരിച്ച മുഖത്തോടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ദീദിയുടെ പ്രൊഫഷണലിസത്തെയാണ് സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com