തൊട്ടിലില്‍ നിന്ന് അനിയനെ പുറത്ത് ചാടിക്കാന്‍ സഹായിക്കുന്ന ചേട്ടന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ത് എവിടെ സംഭവിച്ചതാണ് എന്നൊന്നും അറിയില്ല. എന്തായാലും ജൂണ്‍ ആറിന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം നാലു കോടി ആളുകള്‍ കണ്ടുകഴിഞ്ഞു.
കുട്ടികളുടെ ഈ കുസൃതി വീഡിയോ ഡെയ്ലി ബംബ്സ് എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സിസിടിവി കാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ക്ക് 3.5 ലക്ഷം ഷെയറാണ് ഫെയ്ബുക്കില്‍ ലഭിച്ചത്.
ചെറിയൊരു കസേര എടുത്ത് ഉയരമുള്ള തൊട്ടിലിലേക്ക് ഇട്ട് കൊടുക്കുകയാണ് ആദ്യം ചേട്ടന് ചെയ്യുന്നത്. പിന്നീട് അതില്‍ ചവിട്ടി കയറി താഴേക്ക് ചാടാന്‍ പഠിപ്പിക്കുന്നു. കസേരയില്‍ കയറി നിന്നെങ്കിലും താഴേക്ക് ചാടാന്‍ അനിയന് കുസൃതിക്ക് ഭയം. അപ്പോള്‍ ചേട്ടന് കുസൃതി അനിയനെ വലിച്ച് താഴേക്കിടുകയാണ്. രണ്ടാളും കൂടി കെട്ടിമറിഞ്ഞ് വീണെങ്കിലും സംഭവം വിജയകരമായി അവസാനിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ