മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന്റെ പാന്റിന്റെ പോക്കറ്റില്‍ മലമ്പാമ്പ്

യുവാവിന്റെ ട്രൗസറിന്റെ പോക്കറ്റ് അമിതമായി വീര്‍ത്തിരിക്കുന്നത് കണ്ട് പൊലീസുകാര്‍ പരിശോധിച്ച് നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന്റെ പാന്റിന്റെ പോക്കറ്റില്‍ മലമ്പാമ്പ്

മദ്യപിച്ച് ബോധം പോയാല്‍ പല സാഹസികപ്രവൃത്തിളും ആളുകള്‍ ചെയ്യാറുണ്ട്. എന്നാല്‍ വിചിത്രമായൊരു അതി സാഹസിക പ്രവൃത്തി ചെയ്ത് കുടുക്കിലായിരിക്കുകയാണ് ഒരു ജര്‍മ്മന്‍ യുവാവ്. വേറൊന്നുമല്ല, കുടിച്ച് ലക്കുകെട്ട് മലമ്പാമ്പിന്റെ കുഞ്ഞിനെ ട്രൗസറിന്റെ പോക്കറ്റിലിടുകയാണ് ഇയാള്‍ ചെയ്തത്. 

യുവാവിന്റെ ട്രൗസറിന്റെ പോക്കറ്റ് അമിതമായി വീര്‍ത്തിരിക്കുന്നത് കണ്ട് പൊലീസുകാര്‍ പരിശോധിച്ച് നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ജര്‍മ്മനിയിലെ വളരെയധികം ജനസാന്ദ്രതയുള്ള സ്ഥലത്തുവെച്ചാണ് യുവാവ് പിടിക്കപ്പെട്ടത്. 

മദ്യപിച്ച് സമനില തെറ്റിയ യുവാവ് ബഹളം വയ്ക്കുന്നത് തടയാനെത്തിയതായിരുന്നു പൊലീസ്. പൊലീസുകാര്‍ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിന്റെ പോക്കറ്റ് വീര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അവസാനം തന്റെ പോക്കറ്റില്‍ മലമ്പാമ്പിന്റെ കുഞ്ഞ് ഉണ്ടെന്ന് യുവാവ് സമ്മതിക്കുകയായിരുന്നു. 35 സെന്റീമീറ്ററോളം നീളമുള്ള പാമ്പിന്‍കുഞ്ഞിനെയാണ് യുവാവ് പോക്കറ്റിലൊളിപ്പിച്ചത്.

യുവാവ് മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com