പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടൊരു ബസ് സ്റ്റോപ്പ്; സംഭവം ഹൈദരാബാദില്‍

റിസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്ന 1000 പ്ലാസ്റ്റിക് ബോട്ടുകളാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്
പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടൊരു ബസ് സ്റ്റോപ്പ്; സംഭവം ഹൈദരാബാദില്‍

ഹൈദരാബാദ്: പ്ലാസ്റ്റിക് നമുക്കൊരു പ്രധാന പ്രശ്‌നമാണ്. എന്നാല്‍ ഉപയോഗിച്ചതിന് ശേഷം നമ്മള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ബസ് സ്‌റ്റോപ്പ് നിര്‍മിച്ചിരിക്കുകയാണ് ഹൈദരാബാദുകാര്‍.

ഹൈദരാബാദിലെ സ്വരൂപ്‌നഗര്‍ കോളനിയിലാണ് റിസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ബസ് സ്‌റ്റോപ്പ് നിര്‍മിച്ചിരിക്കുന്നത്. ഇതിന് പുറമെ പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഷെഡ്ഡിന്റെ മുകളില്‍ മുളയുടെ ഇലകളാണ് ഇട്ടിരിക്കുന്നത്. 

അങ്ങിനെ പ്രകൃതിയെ സംരക്ഷിക്കുന്ന രീതിയിലാണ് ബാംബു ഹൗസ് ഇന്‍ ഇന്ത്യ ഈ ബസ് സ്റ്റോപ്പ് ഷെഡ് നിര്‍മിച്ചിരിക്കുന്നത്. ബാംബു ഹൗസ് ഇന്ത്യയുടെ റിസൈക്കിള്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇത്. 

റിസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്ന 1000 പ്ലാസ്റ്റിക് ബോട്ടുകളാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 3 ദിവസം കൊണ്ട് 20 പേര്‍ ചേര്‍ന്നാണ് പ്ലാസ്റ്റിക് ബസ് സ്റ്റോപ് നിര്‍മിച്ചത്. 15000 രൂപയാണ് ഇതിന്റെ നിര്‍മാണത്തിനായി വേണ്ടിവന്നത്. ഒരു റിസൈക്കിള്‍ പ്ലാസ്റ്റിക് കുപ്പിക്ക് ചെലവായത് 1.40 രൂപ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com