'ക്യാമറ കിട്ടി ഇനി സെല്‍ഫി പിടുത്തം'; സെല്‍ഫി എടുക്കാന്‍ പാടുപെടുന്ന ഭീമന്‍ സ്രാവിനെ കാണാം

ഇതിന് മുന്‍പ് വേറെ എവിടെയും കാണാത്ത 'അത്ഭുതവസ്തു'വിനെ കണ്ടാപ്പോള്‍ അത് എന്താണെന്ന് അറിയാനുള്ള ഈ വമ്പന്‍ സ്രാവിന്റെ ശ്രമം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്
'ക്യാമറ കിട്ടി ഇനി സെല്‍ഫി പിടുത്തം'; സെല്‍ഫി എടുക്കാന്‍ പാടുപെടുന്ന ഭീമന്‍ സ്രാവിനെ കാണാം

ക്യാമറ കണ്ടാല്‍ ആരായാലും ഒരു ഫോട്ടോ എടുത്തുപോകും. അത് മാത്രമേ ഈ വമ്പന്‍ സ്രാവും ചെയ്‌തോള്ളൂ. ഇതിന് മുന്‍പ് വേറെ എവിടെയും കാണാത്ത 'അത്ഭുതവസ്തു'വിനെ കണ്ടാപ്പോള്‍ അത് എന്താണെന്ന് അറിയാനുള്ള ഈ വമ്പന്‍ സ്രാവിന്റെ ശ്രമം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തെക്കുപടിഞ്ഞാറന്‍ പസഫിക്കില്‍ നിന്നുള്ള രസകരമായ ദൃശ്യങ്ങള്‍ ശാസ്ത്രജ്ഞരാണ് പുറത്തുവിട്ടത്. 

കടലിലെ ജീവിത്തെക്കുറിച്ച് പഠിക്കാനായി സ്ഥാപിച്ച രണ്ട് ക്യാമറയിലാണ് നാല് മീറ്ററോളം നീളം വരുന്ന ആണ്‍ സ്രാവ് കുടുങ്ങിയത്. ക്യാമറ പിടിച്ചെടുക്കാനുള്ള ശ്രമമെല്ലാം ഇവന്‍ നടത്തുന്നുണ്ട്. എന്നാല്‍ ടെക്‌നോളജി മനസിലാക്കാന്‍ സാധിക്കാത്തതുകൊണ്ട് ഫോട്ടോ എടുക്കാന്‍ കഴിയാതെ ഷാര്‍ക്ക് പിന്‍വാങ്ങി. വീഡിയോ കാണാം;
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com