പോപ്സിക്കിളിനുള്ളില് ചത്ത എലി; പുറത്തുനിന്ന് എന്ത് കഴിക്കാന്‍ വാങ്ങിയാലും ശ്രദ്ധിച്ചോളൂ അല്ലെങ്കില്‍ ഇതായിരിക്കും അവസ്ഥ
പുറത്തു നിന്ന് എന്ത് കഴിക്കാന്‍ വാങ്ങിച്ചാലും ഒന്നു ശ്രദ്ധിക്കുന്നതു നല്ലതായിരിക്കു. അല്ലെങ്കില്‍ പാറ്റയും പല്ലിയും എന്നു വേണ്ട എല്ലാ ജീവികളും വയറ്റിനുള്ളില്‍ പോകും. ചൈനയിലെ ഒരു യുവതിക്ക് പോപ്സിക്കിളിനുള്ളില് നിന്ന് കിട്ടിയത് ചത്ത എലിയെയാണ്. ചത്ത്, പോപ്സിക്കിളിനുള്ളില് ഫ്രീസായി ഇരിക്കുന്ന നിലയിലായിരുന്നു എലി.
കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പോപ്സിക്കിളിനുള്ളില് നിന്ന് എലിയുടെ വാല് പുറത്തേക്ക് വന്നത്. ആദ്യം ഇത് കണ്ടപ്പോള്‍ പൂമ്പറ്റ വല്ലതും ആയിരിക്കുമെന്നാണ് യുവതി കരുതിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് ഇത് എന്താണെന്ന് നോക്കിപ്പറയാന്‍ ഇവര്‍ ആവശ്യപ്പെട്ടു. വലിച്ച് പുറത്തേക്ക് എടുക്കാന്‍ ശ്രമിച്ചെങ്കിലും ഐസിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. പിന്നീടാണ് ചത്ത എലിയാണ് ഐസിനുള്ളില്‍ എന്ന് കണ്ടെത്തിയത്.
ഇത് മനസിലാക്കിയ യുവതി പോപ്സിക്കിളും കൊണ്ട് കടയിലേക്ക് ചെന്നു. ഇതിന് പരിഹാരമായി ആവശ്യമുള്ളത്ര പോപ്സിക്കിള്‍ താരമെന്നായിരുന്നു കടയുടമ പറഞ്ഞത്. ഇത് അംഗീകരിക്കാതിരുന്നതോടെ 8500 രൂപ മുതല്‍ 21,000 രൂപ വരെ നഷ്ട പരിഹാരം നല്‍കാമെന്ന് കടയുടെ പറഞ്ഞു. എന്നാല്‍ അഞ്ച് ലക്ഷം നഷ്ടപരിഹാരമായി തരണമെന്നായിരുന്നു യുവതി ആവശ്യപ്പെട്ടത്.
എന്നാല്‍ പ്രാദേശിക ഭരണകൂടം ഇത് 10,500 ല്‍ ഒതുക്കി. ഇത്തരം കേസുകളില്‍ ഏറ്റവും വലിയ നഷ്ടപരിഹാരമാണിത് എന്ന് പറഞ്ഞായിരുന്നു അധികൃതരുടെ നടപടി. കഴിഞ്ഞ വര്‍ഷം മെക്സിക്കന്‍ സ്വദേശിക്ക് കോള്‍ഡ് ഡ്രിങ്കില്‍ നിന്ന് ചത്ത എലിയെക്കിട്ടിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ