അടി കൂടിയാല്‍ രണ്ട് കുപ്പി മദ്യം, മോഷ്ടിച്ചാല്‍ മൂന്ന് കുപ്പി; തെറ്റു ചെയ്താല്‍ പിഴയായി മദ്യം വിധിക്കുന്ന വിചിത്ര ഗ്രാമത്തെക്കുറിച്ച്

തെറ്റിന്റെ വ്യാപ്തി അനുസരിച്ച് പിഴ വിധിക്കുന്ന മദ്യക്കുപ്പികളുടെ എണ്ണവും കൂടും
അടി കൂടിയാല്‍ രണ്ട് കുപ്പി മദ്യം, മോഷ്ടിച്ചാല്‍ മൂന്ന് കുപ്പി; തെറ്റു ചെയ്താല്‍ പിഴയായി മദ്യം വിധിക്കുന്ന വിചിത്ര ഗ്രാമത്തെക്കുറിച്ച്

ധന്‍ബാദ്; കഴിഞ്ഞ ആഴ്ചയാണ് അയല്‍ക്കാരനുമായി വഴക്കിട്ടതിന് ധാലു ബിര്‍ഹോറിനെ കുറ്റക്കാരനായി കണ്ടെത്തിയത്. അധികം വൈകിയില്ല ധാലുവിനുള്ള ശിക്ഷ വിധിക്കപ്പെട്ടു. രണ്ട് ബോട്ടില്‍ മദ്യം പിഴയായി ഒടുക്കണം. സംശയിക്കേണ്ട ത്സാര്‍ഖണ്ഡിലെ ചല്‍കാരി ഗ്രാമത്തിലാണ് കുറ്റം ചെയ്താല്‍ ശിക്ഷയായി മദ്യം പിഴയായി വാങ്ങുന്നത്. തെറ്റിന്റെ വ്യാപ്തി അനുസരിച്ച് പിഴ വിധിക്കുന്ന മദ്യക്കുപ്പികളുടെ എണ്ണവും കൂടും. എന്നാല്‍ വിദേശ മദ്യത്തെ ഗ്രാമം പ്രോത്സാഹിപ്പിക്കില്ല. സ്വദേശീയമായുണ്ടാക്കിയെടുക്കുന്ന ഹരിയയാണ് പ്രധാന ശിക്ഷാ ആയുധം. 

ഒരു മാസം മുന്‍പ് 18 കാരനായ രാഖ ബിര്‍ഹോര്‍ ഗ്രാമത്തില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ മോഷ്ടിച്ചതിന് പിടിക്കപ്പെടുന്നത്. തുടര്‍ന്ന് അയാള്‍ക്ക് മൂന്ന് ബോട്ടില്‍ ഹരിയയാണ് ശിക്ഷ വിധിച്ചത്. ഗ്രാമത്തില്‍ ബിര്‍ഹോര്‍ ഗോത്രത്തിലുള്ളവരാണ് ഇവിടെ താമസിക്കുന്നത്. പിന്‍തലമുറക്കാര്‍ പിന്തുടര്‍ന്ന നിയമങ്ങളാണ് ഗോത്രവിഭാഗം ഇപ്പോഴും പാലിച്ചുപോകുന്നത് എന്നാണ് ടോപ്ചാചി ബ്ലോക് ഡെവലപ്‌മെന്റ് ഓഫീസര്‍ വിജയ് കുമാര്‍ പറഞ്ഞു. 

ഗ്രാമത്തിനുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോടതിയേയോ മറ്റ് ഭരണസംവിധാനത്തേയോ സമീപിക്കാന്‍ ഇവര്‍ തയാറാവാറില്ല. അവര്‍ക്ക് ഇടയില്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. നാട്ടുകൂട്ടത്തിന്റെ തീരുമാനത്തെ ആരും വെല്ലുവിളിക്കാറുപോലുമില്ലെന്നാണ് വിജയ് കുമാര്‍ പറയുന്നത്. വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന നിയമം ഗോത്രവിഭാഗത്തിനുള്ളില്‍ സമാധാനവും ദൃഡതയും നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ടെന്നാണ് പ്രിയമേറിയ അംഗമായ രാക ബിര്‍ഹോര്‍ പറയുന്നത്. തെറ്റിന്റെ സ്വഭാവം അനുസരിച്ചായിരിക്കും ശിക്ഷ വിധിക്കുക. 

വഴക്കിടുകയാണെങ്കില്‍ രണ്ട് ബോട്ടില്‍ ഹരിയയും മോഷണത്തിന് അഞ്ച് വരെ മദ്യകുപ്പിയും ഗൗരവമുള്ള കുറ്റമാണെങ്കില്‍ 10 വരെ കുപ്പി മദ്യവുമാണ് ശിക്ഷ വിധിക്കുക. പിഴയായി കിട്ടുന്ന മദ്യം വര്‍ഷത്തില്‍ മൂന്ന് വട്ടം അവിടെ നടക്കുന്ന ആഘോഷങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. തങ്ങളുടെ ഗ്രാമത്തില്‍ പൊലീസിന്റെ ആവശ്യമില്ലെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ 65 വര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ പോലും ഗ്രാമത്തില്‍ പ്രവേശിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ പ്രാപ്തരാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. 70 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com