ആണവായുധ വാഹക ശേഷിയുമായി അഗ്നി-5 ; പരീക്ഷണം വിജയകരമെന്ന് ഐഎസ്ആര്‍ഒ

അണ്വായുധ വാഹക ശേഷിയുള്ള അഗ്നി -5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ബാലസോറില്‍ നിന്നായിരുന്നു വിക്ഷേപണം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5 ന്
ആണവായുധ വാഹക ശേഷിയുമായി അഗ്നി-5 ; പരീക്ഷണം വിജയകരമെന്ന് ഐഎസ്ആര്‍ഒ

ബാലസോര്‍ : അണ്വായുധ വാഹക ശേഷിയുള്ള അഗ്നി -5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ബാലസോറില്‍ നിന്നായിരുന്നു വിക്ഷേപണം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5 ന് 5000 കിലോമീറ്റര്‍ ദൂരെ വരെ പ്രഹരശേഷിയുണ്ട്. 
1500 ടണ്‍ അത്യുഗ്ര സ്‌ഫോടകശേഷിയുള്ള വസ്തു അഗ്നിക്ക് വഹിക്കാനാവും. 

ചൈനയുടെ വര്‍ധിച്ചുവരുന്ന സൈനിക സന്നാഹത്തെ ചെറുക്കുന്നതിന്റെ ഭാഗമായാണ് ഇത് വികസിപ്പിച്ചെടുത്തത്. അഗ്നി -5 ന്റെ വിജയത്തോടെ യുഎസ് , റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുടെ സംഘത്തിലേക്ക് ഇന്ത്യയും എത്തി. പരീക്ഷണം പൂര്‍ണ വിജയമായതായി ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com