ഒരു നേരത്തെ ഭക്ഷണത്തിന് ഏഴുലക്ഷം: ബില്ല് കണ്ട് ഞെട്ടി മുന്‍ ക്രിക്കറ്റ് താരവും കുടുംബവും

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്രയും കുടുംബവും ആഹാരം കഴിക്കാന്‍ റസ്റ്ററന്റില്‍ പോയപ്പോഴാണ് എങ്ങുമില്ലാത്ത ഞെട്ടിപ്പിക്കുന്ന ബില്ല് കിട്ടിയത്.
ഒരു നേരത്തെ ഭക്ഷണത്തിന് ഏഴുലക്ഷം: ബില്ല് കണ്ട് ഞെട്ടി മുന്‍ ക്രിക്കറ്റ് താരവും കുടുംബവും

ന്‍കിട ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിക്കുന്നതെല്ലാം വ്യവസായ ഭീമന്‍മാര്‍ക്കിടയിലും അപ്പര്‍ ക്ലാസ് ആളുകളുടെ ഇടയിലുമെല്ലാം സര്‍വ സാധാരണമാണ്. അതിനൊന്നും പൈസ ചെലവാകുന്നുന്നത് ഇവര്‍ ശ്രദ്ധിക്കാറില്ല. പക്ഷേ ലക്ഷക്കണക്കിന് രൂപയൊക്കെ ബില്ലായി വന്നാല്‍ ആരും സമ്മതിച്ച് കൊടുക്കില്ല. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്രയും കുടുംബവും ആഹാരം കഴിക്കാന്‍ റസ്റ്ററന്റില്‍ പോയപ്പോഴാണ് എങ്ങുമില്ലാത്ത ഞെട്ടിപ്പിക്കുന്ന ബില്ല് കിട്ടിയത്.

ബട്ടൂര, പനീര്‍ ടിക്ക, വെജ് കബാബ് തുടങ്ങിയ ഭക്ഷണമാണ് ചോപ്രയും കുടുംബവും റസ്‌റ്റോറന്റില്‍ നിന്നും അത്താഴത്തിന് കഴിച്ചത്. കഴിച്ചു കഴിഞ്ഞ് ബില്‍ കിട്ടി അതില്‍ നോക്കിയ ചോപ്ര ശരിക്കും ഒന്നു ഞെട്ടി, ഏഴുലക്ഷം രൂപയാണ് അടയ്‌ക്കേണ്ട തുകയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഞെട്ടല്‍ മാറാതായപ്പോള്‍ പ്രകാശ് ചോപ്ര ബില്ലിന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ആ റസ്റ്ററന്റ് ബില്ലിന്റെ ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 

ബട്ടൂരയ്ക്ക് തൊണ്ണൂറായിരം രൂപ, പനീര്‍ ബട്ടറിന് തൊണ്ണൂറ്റി ഒമ്പതിനായിരം, പനീര്‍ ടിക്കയ്ക്ക് തൊണ്ണൂറ്റി ആറായിരം,  വെജ് കബാബിന് ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരവും. എല്ലാം കൂടി കൂട്ടി ഏഴുലക്ഷത്തിനടുത്ത് രൂപയും. ഇങ്ങനെയാണ് ബില്ല് ലഭിച്ചത്. 'ഒരു അത്താഴത്തിന് ഏഴു ലക്ഷത്തിനടുത്ത് ചിലവാക്കി. ഇന്തൊനേഷ്യയിലേക്ക് സ്വാഗതം' എന്ന അടിക്കുറിപ്പോടുകൂടിയാണ് ആകാശ് ചോപ്ര ചിത്രം പങ്കുവച്ചത്. 

പക്ഷേ സംഭവത്തിന്റെ സത്യാവസ്ഥ ഇതൊന്നുമല്ല കേട്ടോ, ബില്ലില്‍ കാണിച്ചിരിക്കുന്നത് ഇന്ത്യന്‍ തുകയല്ല, ഇന്തൊനേഷ്യന്‍ മൂല്യമാണ്. ഇന്ത്യയിലെ ഒരു രൂപ ഇന്തൊനേഷ്യയിലെ 210 രൂപയാണ്. അതായത് ചോപ്ര ആകെ കഴിച്ച ഭക്ഷണത്തിന് ഇന്ത്യന്‍ മൂല്യമനുസരിച്ച് 3,500 രൂപയോളമേ ആയിട്ടുള്ളു. ഇന്തൊനേഷ്യന്‍ മൂല്യമനുസരിച്ചാണ് 7 ലക്ഷത്തോളം രൂപ വരുന്നത്. 

ട്വിറ്ററില്‍ നിരവധി ഫോളോവര്‍മാര്‍ ഉള്ള ആകാശ് ചോപ്രയുടെ ഈ പോസ്റ്റിനെ നിറചിരികളോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. തെറ്റിദ്ധരിപ്പിക്കാന്‍ എന്തിന് ഇങ്ങനെയൊരു പോസ്റ്റിട്ടുവെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ സംഭവം സ്‌പോര്‍ട്‌സ്മാന്‍ സിപിരിറ്റില്‍ തന്നെയാണ് ചോപ്രയും നേരിട്ടത്. 2003-2004 കാലഘട്ടത്തില്‍ ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായി തിളങ്ങിയ താരമാണ് ആകാശ് ചോപ്ര.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com