47 മയിലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി: വിഷബാധയെന്ന് സംശയം

മധുരയില്‍ തടാകത്തിന് സമീപം 47 മയിലുകളെ ചത്ത നിലയില്‍ കണ്ടെത്തി.
47 മയിലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി: വിഷബാധയെന്ന് സംശയം

മധുര: മധുരയില്‍ തടാകത്തിന് സമീപം 47 മയിലുകളെ ചത്ത നിലയില്‍ കണ്ടെത്തി. ഏതെങ്കിലും തരത്തില്‍ വിഷം അകത്ത് ചെന്നതാകാം മയിലുകള്‍ ചാകാന്‍ കാരണമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. മയിലുകളുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

മധുര റേഞ്ചിന്റെ പരിധിയില്‍ വരുന്ന വനമേഖലയിലാണ് മയിലുകളെ ചത്തനിലയില്‍ കണ്ടെത്തിയത്. വനാതിര്‍ത്തിയിലുള്ള കൃഷിയിടത്തില്‍ കര്‍ഷകര്‍ വിഷം വച്ചതാകാം മയിലുകള്‍ ചാകാന്‍ കാരണമെന്ന് സംശയിക്കുന്നതായി മധുര വൈല്‍ഡ് ലൈഫ് റെയ്ഞ്ച് ഓഫീസര്‍ എസ്.അറുമുഖം പറഞ്ഞു. വിഷം വച്ചവര്‍ വന്യജീവി സംരക്ഷണനിയമപ്രകാരം ശിക്ഷിക്കപ്പെടും. പ്രതികള്‍ക്ക് ഏഴ് വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വേട്ടക്കാരില്‍ നിന്നും കര്‍ഷകരില്‍ നിന്നും വലിയ ഭീഷണിയാണ് മധുര റെയ്ഞ്ച് വനമേഖലയ്ക്കുള്ളതെന്ന് വനംവകുപ്പിനെ ഉദ്ധരിച്ച് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മധുരയിലെ വിവിധയിടങ്ങളിലായി കൂട്ടത്തോടെ മയിലുകളെ കാണാറുണ്ട്. പാരിസ്ഥിതിക വ്യത്യാസങ്ങളുണ്ടായതോടെ തിരുപരാങ്കുന്ന്‌റം മലനിരകളില്‍ മയിലുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇവ വനാതിര്‍ത്തിയിലുള്ള ഗ്രാമങ്ങളിലേക്ക് കൂട്ടത്തോടെ എത്തിയതായാണ് വിലയിരുത്തപ്പെടുന്നത്. 

ഇങ്ങനെയെത്തുന്ന മയിലുകള്‍ക്ക് ഗ്രാമീണര്‍ ഭക്ഷ്യസാധനങ്ങള്‍ നല്കുക പതിവായിരുന്നു. വെള്ളിയാഴ്ച്ച മുതല്‍ മയിലുകള്‍ എത്തിയിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്നാണ് രാവിലെ  തടാകത്തിന് സമീപം ഇവയെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com