കഴുതരാഗമെന്ന് പരിഹസിക്കാന്‍ വരട്ടെ.. ദാ എമിലിയുടെ പാട്ട് കേള്‍ക്കൂ (വീഡിയോ)

അടിപൊളി മൂഡിലിരിക്കുമ്പോഴെല്ലാം എമിലി പാടുന്നത് കേട്ടപ്പോള്‍ എന്നാല്‍പ്പിനെ ഒരു കുഞ്ഞന്‍ വീഡിയോ ഇരിക്കട്ടെയെന്ന് എന്‍ജിഒക്കാരും വിചാരിച്ചു. അങ്ങനെയെടുത്ത വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കഴുതരാഗമെന്ന് പരിഹസിക്കാന്‍ വരട്ടെ.. ദാ എമിലിയുടെ പാട്ട് കേള്‍ക്കൂ (വീഡിയോ)

പൂനെ: സന്തോഷം വരുമ്പോഴെല്ലാം പാട്ട് പാടിയാണ് എമിലി പൂനെക്കാരുടെ ഇഷ്ടക്കാരിയായത്. പാടിപ്പാടി ഇന്റര്‍നെറ്റ് വരെ കീഴടക്കിയിരിക്കുകയാണ് ' എമിലി'യെന്ന കഴുത. കുഞ്ഞിനെ പ്രസവിച്ച് അവശനിലയിലായി കിടന്ന എമിലിയെ 'റെസ്‌ക്യു' എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണ് രക്ഷപെടുത്തിയത്. അനാരോഗ്യത്തെ തുടര്‍ന്ന് കുഞ്ഞ് ചത്തുപോയെങ്കിലും എമിലിയുടെ ജീവന്‍ രക്ഷിക്കാനായി. 

ആദ്യം വല്യ ബഹളക്കാരിയായിരുന്നെങ്കിലും മെല്ലെ എമിലി  മര്യാദക്കാരിയായി തുടങ്ങി. ചില മനുഷ്യരെ പോലെ ഭയങ്കര സെന്‍സിറ്റീവാണെന്നും സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. വോളന്റിയര്‍മാരുമായി എമിലി ഇണങ്ങിക്കഴിഞ്ഞതോടെയാണ് പതിയെ പാട്ട് പാടാന്‍ ആരംഭിച്ചത്. 

അടിപൊളി മൂഡിലിരിക്കുമ്പോഴെല്ലാം എമിലി പാടുന്നത് കേട്ടപ്പോള്‍ എന്നാല്‍പ്പിനെ ഒരു കുഞ്ഞന്‍ വീഡിയോ ഇരിക്കട്ടെയെന്ന് എന്‍ജിഒക്കാരും വിചാരിച്ചു. അങ്ങനെയെടുത്ത വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അയര്‍ലന്റിലെ ' ഹാരിയറ്റിന്റെ' പാട്ട് നേരത്തേ വൈറലായിരുന്നു. 

 ചില കഴുതകള്‍ പാട്ട് പാടുന്നതിന്റെ കാരണം ശാസ്ത്രീയമായി വിശദീകരിക്കാന്‍ കഴിയില്ലെങ്കിലും സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ഇവയെന്നാണ് ഗവേഷകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com