വാര്‍ത്ത വായനക്കിടെ മൂക്കില്‍ നിന്നും രക്തം ഒഴുകി; ആത്മസംയമനം വിടാതെ ജോലിയില്‍ മുഴുകി അവതാരകന്‍( വീഡിയോ) 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2018 09:24 PM  |  

Last Updated: 12th December 2018 09:24 PM  |   A+A-   |  

 

മൂക്കില്‍ നിന്നും രക്തം ഒഴുകിക്കൊണ്ടിരുക്കുമ്പോഴും വാര്‍ത്ത അവതരണം നിര്‍ത്താതെ അവതാരകന്‍. കൊറിയന്‍ ചാനലായ സ്‌പോ ടിവിയുടെ അവതാരകന്‍ ജോ ഹുയിന്‍ ഇല്‍ ആണ് ആത്മാര്‍ഥത കൊണ്ട് കൈയടി നേടിയിരിക്കുന്നത്. ഇപ്പോള്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കായിക വാര്‍ത്ത അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയ്ക്കാണ് ജോയുടെ മൂക്കില്‍ നിന്നും രക്തം ഒഴുകിയത്. മൂക്ക് തുടച്ചപ്പോള്‍ കയ്യില്‍ രക്തം പറ്റിയിട്ടും ജോ ആത്മസംയമനം കൈവിടാതെ അവതരണം തുടര്‍ന്നു. 

ജോയുടെ മൂക്കില്‍ നിന്നും രക്തം വരുന്നത് ഒപ്പമുണ്ടായിരുന്ന അവതാരകന്‍ ആ സമയം കണ്ടില്ല. ജോയുടെ നേരെ വാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ പറഞ്ഞുകൊണ്ട് തിരിഞ്ഞപ്പോഴാണ് മൂക്കില്‍ നിന്നും നിലയ്ക്കാതെ ഒഴുകുന്ന രക്തം കണ്ടത്. ജോയ്ക്ക് ആത്മസംയമനം നഷ്ടമായില്ലെങ്കിലും ഒപ്പമുണ്ടായിരുന്ന അവതാരകന്‍ ഭയക്കുന്നതും വിഡിയോയില്‍ കാണാം. വാര്‍ത്ത അവതരപ്പിച്ച് തീര്‍ന്നതിന് ശേഷമാണ് ജോ മാറിയത്. 


 

TAGS
channel