ബിഗ് ഫാറ്റ് വെഡ്ഡിങും വിലകൂടിയ വിവാഹ മോതിരവും വേണ്ട, പകരം ഹണിമൂണ്‍ ആഘോഷമാക്കാം 

പുതിയ ട്രെന്‍ഡിന് പിന്നാലെ പാഞ്ഞ് നടത്തുന്ന വിവാഹങ്ങള്‍ അത്രകണ്ട് വിജയകരമാകുന്നില്ലെന്നാണ് കണ്ടെത്തല്‍
ബിഗ് ഫാറ്റ് വെഡ്ഡിങും വിലകൂടിയ വിവാഹ മോതിരവും വേണ്ട, പകരം ഹണിമൂണ്‍ ആഘോഷമാക്കാം 

വിവാഹാഘോഷങ്ങളിലെ ഏറ്റവും പുതിയ ട്രെന്‍ഡാണ് ബിഗ് ഫാറ്റ് വെഡ്ഡിങ്ങുകള്‍. ആഢംഭരമായി നടത്തുന്ന വിവാഹങ്ങളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. മുമ്പ് സെലിബ്രിറ്റി വിവാഹങ്ങളാണ് ഇതില്‍ ചേര്‍ക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് ഭൂരിഭാഗവും ഈ ഗണത്തില്‍ ഉള്‍പ്പെടും. തീം വെഡ്ഡിങ്, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് എന്നിങ്ങനെ വിവാഹദിനം എത്രത്തോളം മികച്ചതാക്കാമെന്ന ഗവേഷണത്തിലാണ് ഇന്ന് എല്ലാവരും. എന്നാല്‍ ഈ പുതിയ ട്രെന്‍ഡിന് പിന്നാലെ പാഞ്ഞ് നടത്തുന്ന വിവാഹങ്ങള്‍ അത്രകണ്ട് വിജയകരമാകുന്നില്ലെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. 

അമിത ചിലവില്‍ നടത്തുന്ന വിവാഹങ്ങള്‍ ഒടുവില്‍ വിവാഹമോചനത്തിലേക്ക് എത്താനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. 3000ത്തോളം ദമ്പതിമാരില്‍ നടത്തിയ സര്‍വെയില്‍ നിന്നാണ് ഈ കണ്ടെത്തലിലേക്ക് ഗവേഷകര്‍ എത്തിയത്. മൂന്ന് മുതല്‍ ഏഴ് ലക്ഷം രൂപ വരെ ചിലവാക്കി നടത്തുന്ന വിവാഹങ്ങള്‍ക്ക് 13 ലക്ഷത്തിന് മുകളില്‍ ചിലവാക്കപ്പെടുന്നവയെക്കാള്‍ പരാജയ സാധ്യത കുറവായിരിക്കുമെന്നാണ് പഠനം കണ്ടെത്തിയത്.

വിവാഹമോതിരം എത്രത്തോളം വിലകൂടിയതാകുന്നോ അതനുസരിച്ച് വിവാഹബന്ധം തകരാനുള്ള സാധ്യത ഉയരുമെന്നും പഠനത്തില്‍ പറയുന്നു. വിവാഹത്തിന് പണം അമിതമായി ചിലവാക്കുന്നതിനേക്കാള്‍ നല്ലത് ഹണിമൂണിനായി ഈ പണം മാറ്റിവയ്ക്കുന്നതാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com