രണ്ട് വയസുകാരന്റെ കളിയില്‍ ഐഫോണ്‍ 47 വര്‍ഷത്തേക്ക് പൂട്ടി; തെറ്റായി പാസ് വേഡ്‌ അടിച്ചുകൊടുത്തതാണ് പൂട്ടുവീഴാന്‍ കാരണമായത്

മകനെ വീട്ടിലിരുത്തി പുറത്തുപോയ ലു തിരികെ വന്നപ്പോഴാണ് ഫോണ്‍ 25 മില്യണ്‍ മിനിറ്റ് പ്രവര്‍ത്തനരഹിതമായത് അറിഞ്ഞത്
രണ്ട് വയസുകാരന്റെ കളിയില്‍ ഐഫോണ്‍ 47 വര്‍ഷത്തേക്ക് പൂട്ടി; തെറ്റായി പാസ് വേഡ്‌ അടിച്ചുകൊടുത്തതാണ് പൂട്ടുവീഴാന്‍ കാരണമായത്

മുട്ടില്‍ ഇഴയുന്ന പ്രായം മുതല്‍ കുട്ടികളുടെ പോലും ഇപ്പോഴത്തെ പ്രധാനകളിപ്പാട്ടമാണ് മൊബൈല്‍ ഫോണ്‍. എന്നാല്‍ മൊബൈലുകളെ വര്‍ഷങ്ങളോളം ഉറക്കി കിടത്താനുള്ള പ്രത്യേക കഴിവുള്ളവരാണ് കുഞ്ഞുങ്ങള്‍. ചൈനയില്‍ രണ്ട് വയസുകാരന്‍ അമ്മയുടെ ഐഫോണ്‍ 47 വര്‍ഷത്തേക്കാണ് പൂട്ടിക്കളഞ്ഞത്. തെറ്റായ പാസ് വേഡ്‌ അടിച്ചുകൊടുത്ത് കളിച്ചതാണ് ഫോണ്‍ ചീത്തയാവാന്‍ കാരണമായതെന്ന് ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

ഷാന്‍ഗായിലെ അമ്മയ്ക്കാണ് അക്കിടി പിണഞ്ഞത്. മകനെ വീട്ടിലിരുത്തി പുറത്തുപോയ ലു തിരികെ വന്നപ്പോഴാണ് ഫോണ്‍ 25 മില്യണ്‍ മിനിറ്റ് പ്രവര്‍ത്തനരഹിതമായത് അറിഞ്ഞത്. തുടര്‍ച്ചയായി പാസ് വേഡ്‌ അടിച്ചുകൊടുത്തതാണ് പ്രശ്‌നത്തിന് കാരണമായത്. ഓരോ തവണയും തെറ്റായ പാസ് വേഡ്‌ അടിച്ചുകൊടുക്കുമ്പോള്‍ പ്രത്യേക സമയത്തേക്ക് പ്രവര്‍ത്തന രഹിതമാകും. തുടര്‍ച്ചയായി ചെയ്തതാണ് 47 വര്‍ഷങ്ങള്‍ക്ക് തുല്യമായ സമയം ഫോണ്‍ പ്രവര്‍ത്തന രഹിതമാകാന്‍ കാരണമായത്. 

ഒന്നെങ്കില്‍ പാസ് വേഡ്‌ അടിച്ചു കൊടുക്കാന്‍ 47 വര്‍ഷം കാത്തിരിക്കണം. അല്ലെങ്കില്‍ മൊബൈലിലെ മുഴുവനും വിവരങ്ങളും കളഞ്ഞ് ഫയലുകള്‍ റീഇന്‍സ്റ്റാള്‍ ചെയ്യണമെന്നുമാണ് ആപ്പിള്‍ സ്റ്റോറിലെ ടെക്‌നീഷ്യന്‍ പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ മുന്‍പ് ഒരും ഫോണ്‍ 80 വര്‍ഷം പ്രവര്‍ത്തന രഹിതമായിട്ടുണ്ട്. ആപ്പിളിന്റെ എല്ലാ ഉപകരണങ്ങളിലും ഇത്തരത്തിലുള്ള ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപകരണങ്ങള്‍ ഹാക്ക് ചെയ്യുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com