മുപ്പത് അടി താഴ്ചയുള്ള കിണറ്റില്‍ ഒരു മാസത്തോളം കഴിഞ്ഞു: ജീവന്‍ നിലനിര്‍ത്തിയത് കുട്ടികള്‍ എറിഞ്ഞുകൊടുക്കുന്ന ബിസ്‌ക്കറ്റുകള്‍

ആവശ്യത്തിന് ഭക്ഷണമില്ലാതെ കുരയ്ക്കാന്‍ പോലും കഴിയാതെ അവശനായി മാറിയ നായയെ ഐആര്‍ഡബ്ല്യൂ സോളിഡാരിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് രക്ഷപ്പെടുത്തിയത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് തെന്നിവീണ നായയ്ക്ക് കിണറ്റില്‍ ഏകാന്ത വാസം അനുഭവിക്കേണ്ടി വന്നത് ആഴ്ചകളോളം. ആവശ്യത്തിന് ഭക്ഷണമില്ലാതെ കുരയ്ക്കാന്‍ പോലും കഴിയാതെ അവശനായി മാറിയ നായയെ ഐആര്‍ഡബ്ല്യൂ സോളിഡാരിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് രക്ഷപ്പെടുത്തിയത്. 

പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിക്ക് സമീപമുള്ള ഉപയോഗശൂന്യമായ കിണറ്റിലേക്ക് ഒരു മാസം മുന്‍പാണ് നായ അബദ്ധത്തില്‍ വീണത്. ഇതിന്റെ കരച്ചില്‍ കേട്ട് ആദ്യമെല്ലാം ആളുകള്‍ വന്ന് എത്തി നോക്കിയിരുന്നെങ്കിലും കരയാന്‍ കൂടി പറ്റാതായപ്പോള്‍ ആരും തിരിഞ്ഞ് നോക്കാന്‍ കൂടി ഇല്ലാതായി. നായ് കിണറ്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സമീപവാസി പഞ്ചായത്ത് അധികൃതരെയടക്കം അറിയിച്ചെങ്കിലും പുറത്തെടുക്കാനുള്ള നടപടി സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, ഇതിനെ പുറത്തെടുക്കാന്‍ പലരേയും സമീപിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കിണറിനുള്ളില്‍ നരകജീവിതം നയിച്ചിരുന്ന നായയ്ക്ക് ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചിരുന്നത് വല്ലപ്പോഴും സമീപത്തെ വീട്ടിലെ കുട്ടികള്‍ വല്ലപ്പോഴുമായി എറിഞ്ഞ് കൊടുക്കുന്ന ബിസ്‌ക്കറ്റുകള്‍ മാത്രമായിരുന്നു. 

അവസാനം നായയുടെ ദുരവസ്ഥ മനസിലാക്കി ഐആര്‍ഡബ്ല്യൂ സംസ്ഥാന കോഓഡിനേറ്റര്‍ ഷമീര്‍ എടത്തലയുടെ നേതൃത്വത്തില്‍ പഴയങ്ങാട് റാത്ത്‌നഗര്‍ നിവാസികളും സോളിഡാരിറ്റി പ്രവര്‍ത്തകരുമായ യൂസുഫ്, സലാം, അജ്മല്‍, സിപിഎം പ്രവര്‍ത്തകന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് നായയെ രക്ഷിച്ചത്. നായയ്ക്ക് പ്രാഥമിക ശുശ്രൂഷയും ഭക്ഷണവും നല്‍കി വിട്ടയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com