നടപ്പാത തകര്‍ന്ന് രണ്ട് പെണ്‍കുട്ടികള്‍ ഭൂമിക്കടിയിലേക്ക് ; പിന്നെ അത്ഭുതകരമായ രക്ഷപെടല്‍ ,ശ്വാസം നിലയ്ക്കും ഈ വീഡിയോ കണ്ടാല്‍

പാതയോരത്തെ കടയില്‍ സ്ഥാപിച്ചിരുന്ന സിസി ടിവിയാണ് വൈറലായ ഈ  ദൃശ്യങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്നത്. സംസാരിച്ചു കൊണ്ട് നടന്നുവന്ന വഴിയില്‍ നിന്നും യാത്ര പറഞ്ഞ് പിരിയുന്നതിന്  തൊട്ടു മുമ്പാണ് നടപ്പാത 
നടപ്പാത തകര്‍ന്ന് രണ്ട് പെണ്‍കുട്ടികള്‍ ഭൂമിക്കടിയിലേക്ക് ; പിന്നെ അത്ഭുതകരമായ രക്ഷപെടല്‍ ,ശ്വാസം നിലയ്ക്കും ഈ വീഡിയോ കണ്ടാല്‍

 ഇസ്താംബൂള്‍: നടപ്പാതയിലൂടെ നടന്ന് നീങ്ങിയ യുവതികള്‍ പെട്ടെന്ന് അത് തകര്‍ന്ന് ഭൂമിക്കടിയിലെ ഓടയിലേക്ക് വീണതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. തുര്‍ക്കിയിലെ ദുയാര്‍ബക്കിര്‍ നഗരത്തിലാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും പുറത്തേക്കിറങ്ങിയ ഡോക്ടര്‍ സുസന്‍ കുദേ ബാലികും നഴ്‌സായ ഓസ്ലം ദുയ്മസുമാണ് അത്ഭുതകരമായി രക്ഷപെട്ടത്.

പാതയോരത്തെ കടയില്‍ സ്ഥാപിച്ചിരുന്ന സിസി ടിവിയാണ് വൈറലായ ഈ  ദൃശ്യങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്നത്. സംസാരിച്ചു കൊണ്ട് നടന്നുവന്ന വഴിയില്‍ നിന്നും യാത്ര പറഞ്ഞ് പിരിയുന്നതിന്  തൊട്ടു മുമ്പാണ് നടപ്പാത തകര്‍ന്ന്‌
  ഇരുവരും ഓടയിലായത്.  റോഡിലുണ്ടായിരുന്നവര്‍ പെട്ടെന്ന് ഓടിക്കൂടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതേത്തുടര്‍ന്ന് നിസാര പരിക്കുകളോടെ ഇരുവരെയും രക്ഷപെടുത്താന്‍ കഴിഞ്ഞു. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. അപകടം നടന്ന സ്ഥലം പൊലീസ് ഉദ്യോഗസ്ഥരെത്തി സീല്‍ ചെയ്തിട്ടുണ്ട്. മലിനജലം പോകുന്ന ഓട എങ്ങനെ തുറന്ന് പോയെന്ന് അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ആഗസ്റ്റില്‍ ചൈനയിലുണ്ടായ സമാനമായ അപകടത്തില്‍ രണ്ട് കാറുകളാണ് ഭൂമിക്കടിയിലായിപ്പോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com