'വേണം എന്ന് വിചാരിച്ചാല്‍ അത് നേടിയെടുക്കാന്‍ ഈ ലോകം മൊത്തം നമ്മുടെ കൂടെ കാണും'; യാത്രയില്‍ പ്രിയപ്പെട്ട നായയെ കൂട്ടാന്‍ ഒരു യുവാവ് നേരിട്ട വെല്ലുവിളികളുടെ കഥ ഇങ്ങനെ 

ലോകസഞ്ചാരദിനത്തില്‍ എന്റെ വക ഒരു ചെറിയ പോസ്റ്റ് എന്ന തലവാചകത്തോടെ ഫെയ്‌സ്ബുക്കിലാണ് അഖില്‍ സഹജീവി സ്‌നേഹത്തിന്റെ കഥ പറയുന്നത്
'വേണം എന്ന് വിചാരിച്ചാല്‍ അത് നേടിയെടുക്കാന്‍ ഈ ലോകം മൊത്തം നമ്മുടെ കൂടെ കാണും'; യാത്രയില്‍ പ്രിയപ്പെട്ട നായയെ കൂട്ടാന്‍ ഒരു യുവാവ് നേരിട്ട വെല്ലുവിളികളുടെ കഥ ഇങ്ങനെ 

നുഷ്യന്റെ സഹജീവികളോടുളള സ്‌നേഹത്തിന്റെ കരളലിയിപ്പിക്കുന്ന നിരവധി കഥകള്‍ പുറത്തുവന്നിട്ടുണ്ട്. പ്രളയക്കെടുതിയില്‍ ഇത്തരത്തിലുളള നിരവധി കഥകള്‍ വാര്‍ത്തകളായി അച്ചുനിരത്തി. സമാനമായ ഒരു രസകരമായ കഥയാണ് തിരുവല്ലയില്‍ നിന്നുളള അഖില്‍ ആനികാട്ടുമഠത്തിന് പറയാനുളളത്. 

ലോകസഞ്ചാരദിനത്തില്‍ എന്റെ വക ഒരു ചെറിയ പോസ്റ്റ് എന്ന തലവാചകത്തോടെ ഫെയ്‌സ്ബുക്കിലാണ് അഖില്‍ സഹജീവി സ്‌നേഹത്തിന്റെ കഥ പറയുന്നത്. തിരുവല്ലയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് തന്റെ ഓമനയായ നായയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിന് താന്‍ നേരിട്ട വെല്ലുവിളികളാണ് രസകരമായ ഈ കഥയിലുടെ അഖില്‍ പറഞ്ഞുവെച്ചിരിക്കുന്നത്. 


അഖില്‍ ആനികാട്ടുമഠത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ലോക സഞ്ചാര ദിനത്തില്‍ എന്റെ വക ഒരു ചെറിയ പോസ്റ്റ്

A dog journey അഥവാ ഒരു പട്ടി യാത്ര 

മണികണ്ഠന്‍ ന്റെ നാട്ടില്‍ നിന്നും പപ്പനാഭന്റെ നാട്ടിലേക്കു.

ചില കാരണങ്ങളാല്‍ എനിക്ക് അമ്മയുടെ കൂടെ തിരുവനന്തപുരം തു വീട് എടുത്തു താമസം തുടങ്ങുവാന്‍ വേണ്ടി പോകേണ്ടി വന്നു. 
'ഓഹ് പിന്നെ.. ഞാന്‍ എന്റെ ലാറയെ(dog) വിട്ടിട്ടു വരില്ല '
ഞാന്‍ പറഞ്ഞു. പെറ്റമ്മ പറഞ്ഞാല്‍ കേള്‍ക്കണം. അതുകൊണ്ട് ഞാന്‍ ആലോചിച്ചു ലാറ യെ എന്തു ചെയ്യും.? 
ഞാന്‍ എന്റെ ചാത്തന്മാരെ ആവാഹിച്ചു ഒരു പ്രാര്‍ത്ഥന അങ്ങ് നടത്തി .

ഇന്ന് ഇപ്പോള്‍ ഞാന്‍ ട്രെയിന്‍ ല്‍ തിരുവല്ല il നിന്നും  തിരുവനന്തപുരം പോകുകയാണ്. നിങ്ങള്‍ ആലോചിക്കുകയാകും അല്ലെ, ലാറ യെ എന്തു ചെയ്‌തെന്നു. 

നമുക്ക് അല്പം പുറകോട്ടു പോകാം 

രണ്ടു ദിവസം മുന്‍പ് ഞാന്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ അമ്മ വിളിച്ചു പറഞ്ഞു ട്രിവാന്‍ഡറും വീട് ശെരി ആയി എന്ന്. നാളെ കഴിഞ്ഞു വരണം 
ഞാന്‍ അല്പം വിഷമത്തോടെ' മ്മ് 'നു മൂളി. ലാറ യെ ജോലി തിരക്കുകള്‍ കാരണം വീട്ടില്‍ നിര്‍ത്തിയാല്‍ മതി എന്നും, ഇങ്ങോട്ടു കൊണ്ടുവരാം എന്ന് ഓര്‍ക്കുക പോലും വേണ്ട എന്നും പറഞ്ഞു.

ഞാന്‍ കണക്കുകള്‍ മെനഞ്ഞു. പ്ലാന്‍ തയ്യാര്‍ ആക്കി.( വീട് ഞാന്‍ മുന്‍പ് തന്നെ പോയി കണ്ടിരുന്നു.)

ഏതാണ്ട് ഇന്നലെ ഒരു ഉച്ച ഉച്ഛാചര ഒക്കെ ആയപ്പോള്‍ അമ്മ പറഞ്ഞു മാമന്‍ നാളെ കാര്‍ കൊണ്ട് വരും എന്ന്. 
ഞാന്‍ പറഞ്ഞു ലാറയെയും കൊണ്ടുപോകണം എന്ന്. 
സമ്മതിക്കില്ല എന്ന ഒറ്റ വാശിയില്‍ അമ്മ. 
അമ്മ പറഞ്ഞാല്‍ കേള്‍ക്കണമല്ലോ.. 
അപ്പോള്‍ ഞാന്‍ എന്റെ മനസാക്ഷി യോട് ചോദിച്ചു.. മനസാക്ഷി പറഞ്ഞു അവളെ നീ മകളെ പോലെയാ നോക്കുന്നത്. അവള്‍ ടെ അമ്മയും അച്ഛനുമൊക്കെ ഇപ്പോള്‍ നീയാ. അപ്പോള്‍ നീ അവളെ വീട്ടില്‍ അച്ഛന്റെ ഒക്കെ കൂടെ ഇട്ടിട്ടുപോയാല്‍ അവള്‍ വിഷമിക്കും.

ഞങ്ങള്‍ 3pm നു മാമന്റെ ഫ്രണ്ട് ന്റെ കാര്‍ നാണ് പോകാന്‍ പ്ലാന്‍ ചെയ്തത്. ഞാന്‍ ഇന്ന് രാവിലെ 10 മണിക്ക് മാമനോട് ചോദിച്ചു അവളെ കൂടെ കൊണ്ടുപോകാമോ എന്ന്. മാമന്‍ പറഞ്ഞു മാമന്റെ അല്ല കാര്‍. ഉടമയോടു ചോദിച്ചപ്പോള്‍ പറ്റില്ല എന്ന് പറഞ്ഞതിനാല്‍ ലാറ യെ കയറ്റിക്കൊണ്ടു പോകാം എന്ന എന്റെ മോഹം വെറുതെയായി.

ഒരു 11 മണി ഒക്കെ ആയപ്പോഴേക് ഞാന്‍ എന്റെ ഫ്രണ്ട് നമ്പര്‍ 1(ഒരുത്തന്‍ )നെ വിളിച്ചു ചോദിച്ചു. എടാ നിന്റെ കാര്‍ ല്‍ എന്നെയും ലാറയെയും കൂടെ തിരുവല്ല റെയില്‍വേ സ്‌റ്റേഷന്‍ ല്‍ കൊണ്ടുപോകാമോ എന്ന്.. അവന്‍ പറഞ്ഞു അവന്റെ അമ്മ വഴക്കു പറയും എന്ന്. ഞാന്‍ നേരെ എന്റെഫ്രണ്ട് നമ്പര്‍ 2(വേറെ ഒരുത്തന്‍ ) നെ വിളിച്ചു.
ഉടനെ ചോദിക്കുന്ന താമസം, അവന്‍ ചോദിച്ചു ഡാ ഞാന്‍ എപ്പോള്‍ വരണം 

ചില സമയങ്ങളില്‍ അങ്ങനെ ആണ്. ഫ്രണ്ട് നമ്പര്‍ 2, ഫ്രണ്ട് നമ്പര്‍ 1ലേക്ക് അങ്ങനെ കത്തിക്കയറും  

ഞാന്‍ പറഞ്ഞു അല്ലേല്‍ ഒരുകാര്യം ചെയൂ..
ഞാന്‍ ഓട്ടോ വിളികാം. നിന്നെ വന്നു പിക്ക് ചെയുകയും തിരിച്ചു കൊണ്ടുവിടുകയും ചെയ്യാം. 
അവന്‍ ഓക്കേ പറഞ്ഞു. 
ഡോഗ് ലവേഴ്‌സ് കേരള എന്ന ഫേസ്ബുക് ഗ്രൂപ്പില്‍ ഞാന്‍ പോസ്റ്റ് ഇട്ടു. ഒരു ഡോഗ് നെ ട്രെയിന്‍ ല്‍ കൊണ്ടുപോകാന്‍ എന്തൊക്കെ ഫോര്‍മാലിറ്റീസ് ഉണ്ടെന്നു. സഞ്ജയന്‍ സര്‍ ഉം അജിത് ചേട്ടനും, നിജിന്‍ ഉം ഒക്കെ കൃത്യമായ മറുപടി തന്നത് കൊണ്ട് എനിക്ക് എന്റെ പ്ലാനുകള്‍ പെട്ടെന്ന് എക്‌സിക്യൂട്ട് ചെയ്യാന്‍ സാധിച്ചു.

ഞാന്‍ പേരപ്പന്റെ ഓട്ടോ വിളിച്ചു. 
ഒരു 2 മണി ആയപ്പോള്‍ ഞാന്‍ വീട്ടില്‍ നിന്നും ലാറയും ആയിട്ട് ഇറങ്ങി. 3:10 നു ആയിരുന്നു ട്രെയിന്‍ ന്റെ സമയം. ശബരി എക്‌സ്പ്രസ്സ് കിട്ടില്ല എന്ന് ഏകദേശം ഉറപ്പായി. ഞാന്‍ റെയില്‍വേ സ്‌റ്റേഷന്‍ ല്‍ ചെന്നപ്പോള്‍ സമയം 3 മണി ആയി. എന്തോ ഭാഗ്യത്തിന് ട്രെയിന്‍ ലേറ്റ് ആയിരുന്നു. ലാറയെ എന്റെ ഫ്രണ്ട് നമ്പര്‍ 1ജിഷ്ണു വിനെ ഏല്പിച്ചിട്ടു ഞാന്‍ പേപ്പര്‍ വര്‍ക്‌സ് നു പോയി. 
കുറെ എഴുത്തുകുത്തുകള്‍ കഴിഞ്ഞപോഴാണ് അവിടത്തെ ഓഫീസില്‍ ഇരിക്കുന്ന ച്യോച്ചി പറഞ്ഞത് പട്ടി കടിക്കാത്ത ഇരിക്കാന്‍ മുഖത്ത് ഇടുന്ന ാമസെ വേണം എന്ന്. ഞാനും ലാറയും പരസ്പരം നോക്കി

ഇനി അതുകാരണം അവളെ ട്രെയിന്‍ല്‍ കയറ്റാതെ ഇരിക്കണ്ട എന്ന് കരുതി ഞാന്‍ വേഗം പോയി അത് വാങ്ങികൊണ്ട് വന്നു. വാങ്ങി വന്നപ്പോഴേക്കും ട്രെയിന്‍ ജസ്റ്റ് പോയി. പിന്നെ ച്യോച്ചി യോടുള്ള ബഹുമാന കൂടുതല്‍ മുഖത്തു കാണിക്കാതെ മനസ്സില്‍ (ചുവന്നു നിക്കണ കീപാഡ് ലെ ഫേസ് ഇമോട്ടികോണ്‍ () )വച്ചു. 
അടുത്ത ട്രെയിന്‍ 4:30 ആയപ്പോഴാണ് വന്നത്.

ഞാന്‍ ലാറയ്ക്കു ഇടയ്ക്കിടെ ചൂട് മറികടക്കാന്‍ വേണ്ടി വെള്ളം കൊടുത്തുകൊണ്ടേ ഇരുന്നു. അവള്‍ വെള്ളം കുടിക്കുമ്പോഴേക്കും ജിഷ്ണു വിന്റെ മനസ്സില്‍ ആതി ആണ്. (വെള്ളം തീരുമ്പോള്‍ നിറയ്ക്കാന്‍ അവന്‍ ഓടണം, അതാണ് )
ഞങ്ങള്‍ ഒരു പാക്കറ്റ് ഹൈഡ് മിറ സീക് നുണഞ്ഞുകൊണ്ട് ഇരുന്നു. അവിടത്തെ 98%കണ്ണുകളില്‍ ഒരു ജോഡി കണ്ണ് ഒരു കുഞ്ഞിന്റെ ആരുന്നു. അവന്‍ ലാറയുടെ മുഖത്തേക്കു തുറിച്ചു നോക്കി പേടിപ്പിക്കുക ആരുന്നു. 
പിന്നെ മറ്റൊരു ജോഡി കണ്ണ് എക്‌സൈറ്റ്‌മെന്റ് കൊണ്ട് നോക്കുന്നതാരുന്നു.

ഞാന്‍ അടുത്ത പരശുറാം എക്‌സ്പ്രസ്സ് നു വേണ്ടി വെയിറ്റ് ചെയ്തു നില്‍ക്കുക ആരുന്നു. ഉടനെ അടുത്ത ചേച്ചിമാരുടെ ഒരു കൂട്ടം വന്നു ചോദ്യശരങ്ങള്‍ എയ്തു തുടങ്ങി. ഇതിനെ എവിടേക്ക് കൊണ്ടുപോകുകയാ. ഏത് ഇനമാ.. കടിക്കുമോ?

എല്ലാവര്‍ക്കും മറുപടി കൊടുത്തിട്ട് ഞാന്‍ റെയില്‍വേ സ്‌റ്റേഷന്‍ ലെ ഇന്‍ചാര്‍ജ് എന്ന് തോനിക്കുന്ന യൂണിയന്‍ ചേട്ട നോട് കാര്യം ധരിപ്പിച്ചു. പുള്ളിക്കാരന്‍ പറഞ്ഞതനുസരിച് ട്രെയിന്‍ വന്നപ്പോള്‍ ഞാന്‍ ലാറയെ അതിലെ ഏറ്റവും അവസാനത്തെ ഗാര്‍ഡ് ന്റെ റൂമില്‍ ഉള്ള കേജ് ഇലേക്ക് കയറ്റി. ആദ്യം അവള്‍ കേജില്‍ കയറാന്‍ മടി കാണിച്ചു. പിന്നീട് ഞാന്‍ അതില്‍ കഷ്ടപ്പെട്ട് കയറിയപ്പോള്‍ അവളും കയറി. ഞാന്‍ നൈസ് ആയിട്ടു പുറത്തും ഇറങ്ങി 
സ്ലീപ്പര്‍ ക്ലാസ്സ് ല്‍ ടിക്കറ്റ് എടുത്ത ഞാന്‍ എന്തെങ്കിലും അത്യാവശ്യം വന്നാലോ എന്ന് കരുതി തൊട്ടടുത്ത ലേഡീസ് കംപാര്‍ട്‌മെന്റ് നു അപ്പുറം ഉള്ള കംപാര്‍ട്‌മെന്റ് ല്‍ കയറി. 
ഇന്നത്തെ ഫുള്‍ ഓട്ടത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ ട്രെയിന്‍ ല്‍ ഇരുന്നു പാട്ടൊക്കെ കേള്‍കാം എന്ന് വിചാരിച്ചു. 
3 മണിക്കൂര്‍ യാത്ര എങ്ങനെ ചിലവഴിക്കും എന്ന് ആലോചിച്ചിരുന്ന എന്റെ സകല എക്‌സ്‌പെറ്റേഷന്‍ നും തകര്‍ത്തുകൊണ്ട് ഒടുക്കത്തെ തിരക്ക്. 

ഞാന്‍ നേരെ 2 ടോയ്‌ലറ്റ് കളുടെയും ഇടയില്‍ ഉള്ള സ്‌പേസ് ല്‍ ഉണ്ടായിരുന്ന എന്തോ ഒരു ലോഡ് സാധനത്തിന്റെ മുകളില്‍ ഇരിക്കാം എന്ന് കരുതി. പിന്നെ ആലോചിച്ചു, ഉടമയോട് ചോദിച്ചിട്ട് ഇരിക്കാം. അതല്ലെ ശെരി. വല്ല പൊട്ടുകയോ ഒടിയുകയോ ചെയുന്ന സാദനം വല്ലോം ആണെങ്കില്‍ നമ്മള്‍ കാരണം ആര്‍ക്കും നഷ്ടം ഉണ്ടാകേണ്ട. 
ഞാന്‍ അടുത്ത് നിന്ന ഉടമ എന്ന് തോനിക്കുന ചേട്ടനോട് ചോദിച്ചപ്പോള്‍ സാരമില്ല ഇരുന്നുകൊള്ളാന്‍ പറഞ്ഞു. 
(അല്പം കഴിഞ്ഞപ്പോള്‍ യഥാര്‍ത്ഥ ഉടമ വന്നു എന്നെ തെറി വിളിച്ചത് ഞാന്‍ നിങ്ങളോട് പറയുന്നില്ല )

യഥാര്‍ത്ഥ ഉടമ മാറിയപ്പോള്‍ അതിന്റെ മുകളില്‍ ഇരിക്കാതെ അതില്‍ ചാരി ഞാന്‍ നിലത്തു ഇരുന്നു. (I mean, between two beautiful and ഫ്രാഗ്രന്‍സ് ടോയ്‌ലറ്റ്. എന്റെ ശിവനെ )


കുറച്ചു കഴിഞ്ഞപ്പോള്‍ കുറെ കോളേജ് പിള്ളാര് കയറി.
അവര്‍ എന്റെ ഇരിപ്പ് കണ്ടു ഏതോ ബംഗാളി ആണെന്ന് കരുതി കമന്റ് അടിച്ചു ചിരി തുടങ്ങി 

അല്പം കഴിഞ്ഞപ്പോള്‍ അതിലെ ഒരു സമൂസ കച്ചവടക്കാരന്‍ പോയി. ഞാന്‍ ആ പിള്ളാരോട് ചോദിച്ചു ആ സമൂസക്കാരന്‍ അങ്ങ് പോയോ? 
ആ പിള്ളേരങ്ങു ചമ്മി നാറി 
(ബാക്ക്ഗ്രൗണ്ട് ല്‍ ബിജിഎം (സാഗര്‍ ഏലിയാസ് ജാക്കി ))

പിന്നീട് ആ പിള്ളേരുടെ വര്‍ത്തമാനം ഒക്കെ കേട്ടു ഞാന്‍ 3 മണിക്കൂര്‍ ചിലവഴിച്ചു. 
ട്രെയിന്‍ തിരുവനന്തപുരം എത്തിയപ്പോള്‍ ഞാന്‍ പെട്ടെന്ന് തന്നെ ലാറയുടെ അടുത്തേക്ക് ഓടി. 
ഗാര്‍ഡ് റൂമില്‍ ചെന്നപ്പോള്‍ ലാറ, സുരേഷ് ഗോപിയുടെ ഭാഷ ല്‍ പറഞ്ഞാല്‍ സുഖ നിദ്ര യില്‍ ആരുന്നു. എന്റെ സ്‌മെല്ല് കിട്ടിയത്‌കൊണ്ടാകും അവള്‍ ചാടി എഴുനേറ്റു .

ഞങ്ങള്‍ സാഗര്‍ ഏലിയാസ് ജാക്കി സിനിമയില്‍ ലാലേട്ടന്‍ റോട്ട് വെയ്‌ലര്‍ നെ കൊണ്ട് വരണപോലെ ബിജിഎം ല്‍ റെയില്‍വേ സ്‌റ്റേഷന്‍ ലൂടെ എക്‌സിറ് അടിച്ചു. സകലരുടെയും ലുക്ക് വീണ്ടും ലാറയിലേക്കു.
ഞങ്ങള്‍ എക്‌സിറ്റ് അടിച്ചതും ഒരു സ്ട്രീറ്റ് ഡോഗ് അവളുടെ പുറകെ കുരച്ചുകൊണ്ട് വന്നു. അവള്‍ തിരിഞ്ഞു നിന്നു ഒരു കുര കുരച്ചപ്പോള്‍ ആ ധീരന്‍ നായ കണ്ടം വഴി ഓടി. ഞങ്ങള്‍ നേരെ ഓട്ടോ വിളിക്കാന്‍ വേണ്ടി നടന്നു.പട്ടിയുള്ളതിനാല്‍ ഒരു കുട്ടിയെപോലും കയറ്റില്ലാന്നു ഓട്ടോ ചേട്ടന്മാര്‍. 
അവസാനം ഒരു പ്രായമുള്ള ചേട്ടന്‍ കയറിക്കൊള്ളാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ തലയുടെ പുറകില്‍ ഒരു മഞ്ഞ നിറത്തില്‍ ദിവ്യപ്രകാശം കണ്ടോ എന്നൊരു ഡൌട്ട് ഇല്ലാഴികയില്ല. 
അദ്ദേഹത്തിന്റെ 30 വര്‍ഷത്തെ ഓട്ടോറിക്ഷ ജീവിതത്തിലെ കഥകളും ഹീറോ പരിവേഷങ്ങളും കേട്ടുകൊണ്ട് ഞാന്‍ വീട്ടില്‍ എത്തി. എന്തായാലും അല്പം കൂടുതല്‍ പൈസ ഞാന്‍ അദ്ദേഹത്തിന് നല്‍കി. അദ്ദേഹത്തിന്റെ നമ്പര്‍ ഉം വാങ്ങി. ഇനി ഞാന്‍ ഇവിടൊക്കെ തന്നെ കാണും എന്നും,ഓട്ടം വല്ലോം ഉണ്ടേല്‍ വിളിക്കാമെന്നും പറഞ്ഞു. 
ലാറ യെയും കൊണ്ട് ഞാന്‍ വേഗം വീട്ടില്‍ എത്തി. കൃത്യം ഞങ്ങളും വീട്ടുകാരും ഒരുമിച്ചാരുന്നു etnry. ലാറ അങ്ങനെ ട്രെയിന്‍ ല്‍ ഒക്കെ കയറി 

ഇവിടെ ഒരു കാര്യം ഓര്‍ക്കണം ഞാന്‍ ഇ തീരുമാനം എടുക്കാന്‍ 2 മണിക്കൂര്‍ മാത്രെ ചിലവഴിച്ചോളൂ. 
നമ്മള്‍ വേണം എന്ന് വിചാരിച്ചാല്‍ അത് നേടിയെടുക്കാന്‍ ഇ ലോകം മൊത്തം നമ്മുടെ കൂടെ കാണും.?
കാരണം എന്റെ തീരുമാനങ്ങള്‍ എന്റെ ശെരികളാണ്. എന്റെ ശെരികള്‍ എന്റെ മനഃസാക്ഷിയുടേതാണ്. എന്റെ മനസാക്ഷി നന്മ ഉള്ളതാണ്. എന്റെ നന്മ മറ്റുളവര്‍ക്കും വേണ്ടിയുള്ളതാണ്. 
അതിനാല്‍ ഇ ലോകത്തിലെ എല്ലാ ശക്തികളും എന്റെ ഒപ്പം ഉണ്ട്  

യാത്ര ക്ഷീണം കാരണം നിര്‍ത്തുന്നു 

അഖില്‍ ആനികാട്ടുമഠം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com