സെല്‍ഫി ആത്മവിശ്വാസം കെടുത്തും; ആളുകളെ കോസ്‌മെറ്റിക് സര്‍ജറിയിലേക്ക് നയിക്കുന്നെന്ന് പഠനം 

എഡിറ്റിംഗ് ഫില്‍റ്ററുകളുടെ സഹായമില്ലാതെ എടുക്കുന്ന സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നവരിലാണ് ആതമവിശ്വാസക്കുറവ് ഏറ്റവും കൂടുതലായി കാണപ്പെടുന്നതെന്ന് പഠനത്തില്‍ പറയുന്നു
സെല്‍ഫി ആത്മവിശ്വാസം കെടുത്തും; ആളുകളെ കോസ്‌മെറ്റിക് സര്‍ജറിയിലേക്ക് നയിക്കുന്നെന്ന് പഠനം 

സെല്‍ഫി എടുക്കുന്നതിനിടെ സംഭവിക്കുന്ന അപകടങ്ങളും മരണവും വ്യാപകമാകുന്നതുകൊണ്ടുതന്നെ സെല്‍ഫി ഭ്രമത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത് പതിവാണ്. ഇപ്പോഴിതാ സെല്‍ഫി പ്രിയം കെടുത്താന്‍ മറ്റൊരു കണ്ടെത്തല്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. സെല്‍ഫി ആളുകളില്‍ മാനസികമായ പിരിമുറുക്കങ്ങള്‍ ഉണ്ടാക്കുമെന്നാണ് കണ്ടെത്തല്‍.

ആത്മവിശ്വാസക്കുറവിനും, ഉത്കണ്ഠയ്ക്കും ഇത് കാരണമാകുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. കാഴ്ചയില്‍ ആകര്‍ഷകത്വമില്ലെന്ന തോന്നലും എല്ലാം അപര്യാപ്തമാണെന്ന ചിന്തയും പല ആളുകളെയും മാനസികമായി തളര്‍ത്തുന്നു. ഇത് കോസ്മറ്റിക് സര്‍ജറി പോലുള്ള മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. 

എഡിറ്റിംഗ് ഫില്‍റ്ററുകളുടെ സഹായമില്ലാതെ എടുക്കുന്ന സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നവരിലാണ് ആതമവിശ്വാസക്കുറവ് ഏറ്റവും കൂടുതലായി കാണപ്പെടുന്നതെന്ന് പഠനത്തില്‍ പറയുന്നു. ഇത്തരം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ വൈകാരികമായി തളര്‍ന്ന്‌പോകാറുണ്ടെന്നും സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നവരില്‍ ഭൂരിഭാഗം ആളുകളും കോസ്‌മെറ്റിക് സര്‍ജറി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും പഠനത്തില്‍ പറയുന്നു. 

16നും 25നും ഇടയില്‍ പ്രായമുള്ളവര്‍ ആഴ്ചയില്‍ അഞ്ച് മണിക്കൂര്‍ സെല്‍ഫി എടുക്കുന്നതിനും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിനുമായി ചിലവിടുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു. എടുത്ത ചിത്രങ്ങള്‍ കണ്ട് നിരാശ തോന്നി വീണ്ടു ചിത്രമെടുക്കാനുള്ള ശ്രമവും, ഫില്‍റ്ററുകള്‍  ഉപയോഗിച്ച് സെല്‍ഫികള്‍ എഡിറ്റ് ചെയ്യുന്നതുമെല്ലാം സംതൃപ്തി ഇല്ലാത്തതുകൊണ്ടാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com