പാസ്‌പോര്‍ട്ടുണ്ടോ? 25 രാജ്യങ്ങളില്‍ ഫ്രീ വിസ; ഇന്ത്യന്‍ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്ത് ലോകം

പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഇന്ത്യ 10 സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. 77-ാം സ്ഥാനത്ത് നിന്ന് 67 ലാണ് ഇന്ത്യ എത്തിയിട്ടുള്ളത്. 199 രാജ്യങ്ങളില്‍ നിന്നും യുഎന്‍ഡിപിയുടെ ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌
പാസ്‌പോര്‍ട്ടുണ്ടോ? 25 രാജ്യങ്ങളില്‍ ഫ്രീ വിസ; ഇന്ത്യന്‍ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്ത് ലോകം

ന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് പ്രിയമേറുന്നതായി റിപ്പോര്‍ട്ട്. 25 രാജ്യങ്ങളാണ് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കായി ഫ്രീ-വിസ എന്‍ട്രി നല്‍കുന്നത്.39 രാജ്യങ്ങള്‍ വിസ ഓണ്‍ അറൈവലും വാഗ്ദാനം ചെയ്യുന്നുണ്ട്. 

പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഇന്ത്യ 10 സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. 77-ാം സ്ഥാനത്ത് നിന്ന് 67 ലാണ് ഇന്ത്യ എത്തിയിട്ടുള്ളത്. 199 രാജ്യങ്ങളില്‍ നിന്നും യുഎന്‍ഡിപിയുടെ ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സ് അനുസരിച്ചാണ് പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്.
ഇന്ത്യന്‍ വിനോദസഞ്ചാരികളെ സംശയത്തോടെ നോക്കിയിരുന്ന കാലം കഴിഞ്ഞുവെന്നും തൊഴിലിനോ, വിനോദ സഞ്ചാരത്തിനോ, ആയെത്തുന്നവര്‍ തിരികെ മടങ്ങാറുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

134 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇപ്പോഴും വിസ ആവശ്യമാണ്. യുഎഇ ആണ് പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഒന്നാമതുള്ള രാജ്യം. 167 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ യുഎഇ പൗരന്‍മാര്‍ക്ക് കടന്നു ചെല്ലാം. ഇതില്‍ 113 രാജ്യങ്ങള്‍ വിസ ആവശ്യമില്ലാത്തതാണ്. ജര്‍മ്മനി രണ്ടാം സ്ഥാനത്തും ഫ്രാന്‍സും യുഎസും മൂന്നാം സ്ഥാനത്തുമാണ് പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com