പെരുമ്പാമ്പിനെ ചെള്ള് പിടിച്ചു ; ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാരുടെ ഭഗീരഥപ്രയത്‌നം ; നീക്കം ചെയ്തത് 500 ലേറെ ചെള്ളുകള്‍

ക്വീന്‍സ് ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റിലെ ഒരു സ്വിമ്മിംഗ് പൂളിന് സമീപത്തു നിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തുന്നത്
പെരുമ്പാമ്പിനെ ചെള്ള് പിടിച്ചു ; ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാരുടെ ഭഗീരഥപ്രയത്‌നം ; നീക്കം ചെയ്തത് 500 ലേറെ ചെള്ളുകള്‍

കാന്‍ബറ : ദേഹമാസകലം ചെള്ള് മൂടി അവശനിലയില്‍ കഴിഞ്ഞ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. വൈല്‍ഡ് ലൈഫ് ക്ലിനിക്കിലെത്തിച്ചാണ് പെരുമ്പാമ്പിനെ രക്ഷിച്ചത്. ആസ്‌ത്രേലിയയിലാണ് സംഭവം. 

ക്വീന്‍സ് ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റിലെ ഒരു സ്വിമ്മിംഗ് പൂളിന് സമീപത്തു നിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തുന്നത്. ചെള്ളുകള്‍ പൊതിഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായ പെരുമ്പാമ്പിനെ ഒരു പ്രൊഫഷണല്‍ പാമ്പുപിടുത്തക്കാരനാണ് പിടികൂടി ക്ലിനിക്കിലെത്തിച്ചത്.

പെരുമ്പാമ്പിന്റെ ദേഹത്തുനിന്നും 500 ലേറെ ചെള്ളുകളെയാണ് നീക്കം ചെയ്തതെന്ന് പാമ്പുപിടുത്തക്കാരനായ ടോണി ഹാരിസ് പറഞ്ഞു. ചെള്ളിന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ പൂളിന്റെ അടിയിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു പെരുമ്പാമ്പെന്നും ഹാരിസ് പറഞ്ഞു. 

ഇത്രയധികം ചെള്ളുകള്‍ ദേഹത്ത് പൊതിഞ്ഞു എന്നതുതന്നെ, അസുഖബാധിതനായി തീര്‍ത്തും അവശനിലയിലായിരുന്നു പെരുമ്പാമ്പ് എന്നതിന് തെളിവാണെന്നും ഹാരിസ് സൂചിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com