മൊബൈല്‍ ആപ്ലിക്കേഷനായ ടിക് ടോക്കില്‍ ഡ്യൂവറ്റ് പ്രകടനം കൊണ്ട് താരങ്ങളാകുകയാണ് ഈ മുത്തശ്ശിയും ചെറുമകനും. തമിഴ് ഹിന്ദി ഗാനങ്ങള്‍ ഡബ്ബ് ചെയ്യ്ത് ഇരുവരും പങ്കുവയ്ക്കുന്ന വിഡിയോകള്‍ ഞൊടിയിടയിലാണ് വൈറലാകുന്നത്. അക്ഷയ് പാര്‍ത്ഥാ എന്ന യുവാവും മുത്തശ്ശിയുമാണ് വിഡിയോയിലെ താരങ്ങള്‍.
ലേക്കെ പെഹല പെഹല പ്യാര് എന്ന പഴയകാല ഹിന്ദി റൊമാന്റിക് ഗാനം മുതല്‍ തമിഴിലെ ഹിറ്റ് ഗാനം കൊലവെറി വരെ ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്. മുത്തശ്ശിയുടെ ഭാവങ്ങളാണ് വിഡിയോകളിലെ ഹൈലൈറ്റ്.
ഇരുവരും ഇരുന്നുകൊണ്ടാണ് പാട്ടുകള്‍ക്കൊപ്പം അഭിനയം കാഴ്ചവയ്ക്കുന്നത്. മുത്തശ്ശി മുന്നിലും അക്ഷയ് പിന്നിലുമായാണ് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ