പശുവില്‍നിന്ന് പിണറായി, ഗാന്ധിജി വഴി അമേരിക്കയിലേക്ക് ; ഉപന്യാസം വൈറല്‍; ചിരി

പശുവിനെ കുറിച്ചുളള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വിവരണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്
പശുവില്‍നിന്ന് പിണറായി, ഗാന്ധിജി വഴി അമേരിക്കയിലേക്ക് ; ഉപന്യാസം വൈറല്‍; ചിരി

പശുവിനെ കുറിച്ചുളള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വിവരണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പശുവിനെ കുറിച്ചുളള വിവരണത്തില്‍ നെഹ്‌റുവും ഗാന്ധിജിയും മുതല്‍ അമേരിക്ക വരെ ഇടംപിടിച്ചു. പശുവിന് ആഗോള പ്രാധാന്യം നല്‍കിയ കുട്ടിയുടെ മികവിനെ അനുമോദിക്കാനും ടീച്ചര്‍ മറന്നില്ല. സര്‍വ്വവിജ്ഞാനി എന്ന് പരീക്ഷാ പേപ്പറിന്റെ അടിയില്‍ ചുവന്ന അക്ഷരത്തില്‍ കുറിച്ച് ശരി ചിഹ്നം ഇട്ടുനല്‍കിയാണ് പേപ്പര്‍ മടക്കി നല്‍കിയത്.

നാലാംക്ലാസില്‍ പഠിക്കുന്ന ആദിത്യന്‍ എന്ന കുട്ടിയുടെ പേരിലുളള മലയാളം പരീക്ഷാ പേപ്പറാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. പശു ഒരു വളര്‍ത്തു മൃഗമാണ് എന്ന് പറഞ്ഞുകൊണ്ടാണ് വിവരണം തുടങ്ങുന്നത്. പശുവിനെ കെട്ടിയിടുന്നത് തെങ്ങിലാണ് എന്ന് എഴുതിനിര്‍ത്തുന്ന ഇടത്തുനിന്നുമാണ് പിന്നെ പിണറായി വിജയന്‍,ഗാന്ധിജി, നെഹ്‌റു എന്നിവരിലൂടെ എഴുത്ത് വികസിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്‌റുവാണ്. നെഹ്‌റുവും ഗാന്ധിജിയും ഒന്നിച്ചാണ് സ്വാതന്ത്ര്യസമരം ചെയ്തത് എന്നിങ്ങനെ തുടങ്ങി അമേരിക്കാണ് ഏറ്റവും പൈസയുളള നാട് എന്ന് പറഞ്ഞാണ് വിവരണം അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com