ഓഫിസില്‍ സമയത്തിനെത്താന്‍ കാലുകൊണ്ട് ട്രെയിന്‍ തടയാന്‍ ശ്രമം: യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഒടുവില്‍ ഏറെ നേരം പണിപെട്ടാണ് യുവതിയെ പിടിച്ചുമാറ്റിയത്. ഇതുമൂലം ഏഴ് മിനിറ്റ് വൈകിയാണ് ട്രെയിന്‍ പുറപ്പെട്ടത്.
ഓഫിസില്‍ സമയത്തിനെത്താന്‍ കാലുകൊണ്ട് ട്രെയിന്‍ തടയാന്‍ ശ്രമം: യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഫിസില്‍ സമയത്തിന് എത്താന്‍ വേണ്ടി ട്രെയിന്‍ തടയാന്‍ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൈനയിലാണ് വ്യത്യസ്ത സംഭവം അരങ്ങേറിയത്. ഓഫിസിലേക്ക് പോകാനായി ചൈനയിലെ ഗുവാങ്ഷു മെട്രോ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു യുവതി. കൂടെ തന്റെ രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു. 

എന്നാല്‍ യുവതി സ്‌റ്റേഷനില്‍ എത്തിയപ്പോഴേക്കും ചെക്ക് ഇന്‍ ഗേറ്റ് അടച്ചിരുന്നു. തുടര്‍ന്ന് യുവതിയും സുഹൃത്തുക്കളും ഗേറ്റ് ചാടിക്കടന്നാണ് ഫ്‌ലാറ്റ്‌ഫോമിലേക്ക് എത്തിയത്. അപ്പോഴേക്കും ട്രെയിന്‍ പുറപ്പെടാനായി വാതില്‍ അടച്ചു കഴിഞ്ഞിരുന്നു. ഇതുകണ്ട യുവതി ഫ്‌ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലായി തന്റെ കാലുകള്‍ വച്ച് ട്രെയിന്‍ തടയാന്‍ ശ്രമിച്ചു. 

ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് യുവതിയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ബലം പ്രയോഗിക്കുകയായിരുന്നു. ഒടുവില്‍ ഏറെ നേരം പണിപെട്ടാണ് യുവതിയെ പിടിച്ചുമാറ്റിയത്. ഇതുമൂലം ഏഴ് മിനിറ്റ് വൈകിയാണ് ട്രെയിന്‍ പുറപ്പെട്ടത്.

ട്രെയിന്‍ തടയാന്‍ ശ്രമിച്ച കുറ്റത്തിന് യുവതിയെ 9 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് താക്കീത് നല്‍കിയശേഷം വിട്ടയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com