ഏറെ പരിചിതമായ ദൂരദര്‍ശന്റെ ടൈറ്റില്‍ മ്യൂസിക്കിന് ബ്രേക്ക്ഡാന്‍സ് കളിക്കുന്ന യുവാവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. യുവാവിന്റെ ഈ ടിക് ടോക്ക് വിഡിയോ ലക്ഷകണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. ലൈക്കും കമന്റും ഷെയറുമായി സോഷ്യല്‍ മീഡിയയില്‍ നിറയുകളാണ് ഈ ചുവന്ന ഷര്ട്ടുകാരന്.
വൈശാക് നായര്‍ എന്ന യുവാവാണ് വിഡിയോയില്‍ ചുവടുവച്ചിരിക്കുന്നത്. ട്വിറ്ററില്‍ മാത്രം രണ്ട് ലക്ഷത്തിലധികം പേര് വിഡിയോ കണ്ടുകഴിഞ്ഞു. ദൂരദര്‍ശന്റെ തന്നെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും വൈശാകിന്റെ ചുവടുകള്‍ സ്ഥാനം പിടിച്ചു. വൈശാകിനെ അഭിനന്ദിച്ചാണ് വിഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.
ദൂരദര്‍ശന്റെ മേധാവി സുപ്രിയ സാഹു ഐഎഎസും യുവാവിനെ അഭിനന്ദിച്ച് രംഗത്തെത്തി. അതിഗംഭീര പ്രകടനമാണെന്ന് കുറിച്ചാണ് സുപ്രിയ സാഹു വീഡിയോ പങ്കുവച്ചത്. ദേശീയ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും വിഡിയോ ഷെയര്‍ ചെയ്തവരില്‍ ഉള്‍പ്പെടുന്നു.
Fabulous act
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ