വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍; ഈ മാസം തന്നെ അപേക്ഷിക്കാം 

ഈ മാസം അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍
വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍; ഈ മാസം തന്നെ അപേക്ഷിക്കാം 

മാസം അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഇവയാണ്. 

എസ്ഇആര്‍ബി നാഷണല്‍ പോസ്റ്റ്-ഡോക്ടറല്‍ ഫെല്ലോഷിപ്പ് 2019

ഗവേഷക തലത്തില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. സയന്‍സ് & എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡ് (എസ്ഇആര്‍ബി) യുവ ഗവേഷകര്‍ക്ക് സയന്‍സ് എഞ്ചിനിയറിംഗ് മേഖലകളില്‍ പോസറ്റ് ഡോക്ടറല്‍ റിസേര്‍ച്ചിനുള്ള സാമ്പത്തിക സഹായമായാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പിഎച്ച്ഡി/എംഎസ്/എംഡി ഡിഗ്രികള്‍ ഉള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നത്. 35വയസ്സില്‍ താഴെയുള്ളവരായിരിക്കണം അപേക്ഷകര്‍. 

സ്‌കോളര്‍ഷിപ്പിന് അര്‍ഹത ലഭിക്കുന്നവര്‍ക്ക് പ്രതിമാസം സ്റ്റൈപെന്റ് ആയി 55,000രൂപ ലഭിക്കും. റിസേര്‍ച്ച് ഗ്രാന്‍ഡായി പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് 30 ആണ്. ഓണ്‍ലൈനായും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വിലാസം http://www.b4s.in/sam/SNPDF290

കൈന്‍ഡ് സ്‌കോളര്‍ഷിപ് ഫോര്‍ യംഗ് വുമണ്‍

ബഡ്ഡി4സ്റ്റഡി ഇന്ത്യ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചിട്ടുള്ള സ്‌കോളര്‍ഷിപ്പാണിത്. ഒന്‍പതാം ക്ലാസ് പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്കായാണ് സ്‌കോളര്‍ഷിപ് നല്‍കുന്നത്. തുടര്‍വിദ്യാഭ്യാസം നേടാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഒന്‍പതാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. ഐഐറ്റി, പോളിടെക്‌നിക്, സിഎസ്, സിഎ തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. 

ഒന്‍പത്, പത്ത് ക്ലാസുകളിലുള്ളവര്‍ക്ക് പ്രതിവര്‍ഷം 6000രൂപ ലഭിക്കും. 11, 12 ക്ലാസിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് 12,000രൂപയാണ് സ്‌കോളര്‍ഷിപ്പ്. പോളിടെക്‌നിക് ഐടിഐ പോലുള്ള കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് പ്രതിവര്‍ഷം 18,000രൂപ നല്‍കും. മെയ് 31 മുന്‍പായി അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി മാത്രമേ അപേക്ഷ നല്‍കാന്‍ സാധിക്കുകയൊള്ളു. അപേക്ഷിക്കേണ്ട വിലാസം http://www.b4s.in/sam/BKS1       


എച്ച്ഡിഎഫ്‌സി ബാങ്ക് എഡ്യുക്കേഷനല്‍ ക്രൈസിസ് സ്‌കോളര്‍ഷിപ്പ് സപ്പോര്‍ട്ട് 2019

സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കായി എച്ച്ഡിഎഫ്‌സി ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളതാണ് ഈ സ്‌കോളര്‍ഷിപ്പ്. സ്‌കുളുകളില്‍ നിന്നുള്ള കൊഴുഞ്ഞുപോക്ക് കുറയ്ക്കാന്‍ അത്യാവശ്യ സമയങ്ങളില്‍ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇത്. ആറാം ക്ലാസുമുതല്‍ 12-ാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കും ബിരുദ-ബുരുദാനന്ദരബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും ഐടിഐ, ഡ്‌പ്ലോമ, പോളിടെക്‌നിക്, പിഎച്ച്ഡി തുടങ്ങിയ ഫുള്‍ ടൈം പാര്‍ട്ട് ടൈം കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. 

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 10,000രൂപയാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക. മറ്റുള്ളവര്‍ക്ക് 25,000രൂപ ലഭിക്കും. ജൂണ്‍ 15-ാം തിയതി വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി മാത്രമേ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുകയൊള്ളു. അപേക്ഷിക്കേണ്ട വിലാസം http://www.b4s.in/sam/HEC6     

(വിവരങ്ങള്‍ക്ക് കടപ്പാട് : www.buddy4study.com)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com