മാതൃസ്നേഹത്തിന്റെ മഹത്വം കാണണമെങ്കില്‍ മൃഗങ്ങളില്‍ നോക്കണമെന്ന് പതിവായി പറയുന്ന കാര്യമാണ്. ഇതിന് കൂടുതല്‍ ബലം നല്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഒരു കുട്ടിയാനയോട് ഒറ്റയാനയുടെ പെരുമാറ്റവും കുട്ടിയാനയുടെ രക്ഷയ്ക്ക് എത്തുന്ന അമ്മയുടെ വാത്സല്യവുമാണ് വീഡിയോയില്‍ നിറഞ്ഞുനില്ക്കുന്നത്. ഒരാഴ്ച മാത്രം പ്രായമുള്ള കുട്ടിയാന അമ്മ ഉള്‍പ്പെടുന്ന സംഘത്തിനൊപ്പം തടാകക്കരയില്‍ വെള്ളം കുടിക്കാനെത്തിയതായിരുന്നു. വെള്ളം കുടിക്കാനായി അമ്മയും കൂട്ടത്തിലെ മറ്റാനകളും തടാകത്തിനരികിലേക്ക് നീങ്ങിയപ്പോള്‍ അല്പം മാറി നില്‍ക്കുകയാണ് കുട്ടിയാന. ഇതിനിടയിലാണ് ഒറ്റയാന്റെ രംഗ പ്രവേശം. അല്പം നീരസത്തിലായിരുന്ന ഒറ്റയാന കുട്ടിയാന അരികിലേക്ക് ചെന്നത് അത്ര രസിച്ചില്ല. കുട്ടിയാനയുടെ വരവ് ഇഷ്ടപ്പെടാത്ത ഒറ്റയാന് തുമ്പിക്കൈ വച്ച് കുട്ടിയാനയ്ക്കിട്ട് ഒറ്റയടി. ഒന്നും മനസ്സിലാകാതെ വീണ്ടും സമീപത്തേക്കെത്തിയെ കുട്ടിയാനയെ ഒരു തവണ കൂടി തുമ്പിക്കൈ ഉപയോഗിച്ച് വീശിയടിച്ചു.
ആനക്കുട്ടിയുടെ കരച്ചില് കേട്ടെത്തിയ അമ്മയേയും ഒറ്റയാന് വെറുതേവിട്ടില്ല. അമ്മയ്ക്കും കൊടുത്തു തുമ്പിക്കൈ വച്ചൊരു അടിയും പിന്നിലായി കൊമ്പു വച്ചൊരു കുത്തും. ഇതിനിടയില്‍ വീണ്ടും അബദ്ധത്തില്‍ അരികിലേക്കെത്തിയ കുട്ടിയാനയ്ക്ക് വീണ്ടും കിട്ടി ഒറ്റയാന്റെ വക മറ്റൊരു തട്ട്. പെട്ടെന്നു തിരിഞ്ഞുവന്ന അമ്മയാന വേഗം തന്നെ കുഞ്ഞിനെ തുമ്പിക്കൈകൊണ്ട് ചേര്‍ത്തു പിടിച്ചു അരികിലേക്ക് നിര്‍ത്തി. ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന കൊമ്പനാന ഇതോടെ ഇടപെട്ടു. കൊമ്പന് ഒറ്റയാനെ മുന്നോട്ടു ചെന്നു തുരത്തി.
സൗത്ത് ആഫ്രിക്കയിലെ ആഡോ എലിഫന്റ് നാഷണല്‍ പാര്‍ക്കിലാണ് സംഭവം നടന്നത്. ഫൊട്ടോഗ്രഫറായ ഡങ്കന്‍ നോക്സ് ആണ് ഈ വിഡിയോ പകര്‍ത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ