പാലക്കാട്: മലമ്പാമ്പ് മനഃപൂര്‍വ്വം ട്രെയിനിന് തലവച്ചതാണോ?. സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന മലമ്പാമ്പിന്റെ ദൃശ്യങ്ങള്‍ കണ്ടവരുടെ പ്രതികരണങ്ങളില്‍ ഒന്നാണിത്.
ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ് ഫോമില്‍ കയറി ഇഴഞ്ഞുനീങ്ങുകയാണ് മലമ്പാമ്പ്. പ്ലാറ്റ് ഫോമില്‍ നിന്ന് താഴേക്ക് ഇഴഞ്ഞുനീങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ഒരു റെയില്‍വേ ട്രാക്കും കടന്ന് അടുത്ത റെയില്‍വേ ട്രാക്ക് ലക്ഷ്യമാക്കി ഇത് ഇഴഞ്ഞുതുടങ്ങി. ഈ സമയം പാളത്തിലൂടെ ഒരു ട്രെയിന്‍ കടന്നുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇത് ശ്രദ്ധിക്കാതെ, മുന്നോട്ടുനീങ്ങിയ മലമ്പാമ്പ് ദാരുണമായി അപകടത്തില്‍പ്പെടുന്നതാണ് ദൃശ്യങ്ങളിലുളളത്.
തല പാളത്തില്‍ വച്ച ഉടന്‍ ട്രെയിന്‍ തട്ടുകയും പെട്ടെന്ന് തല വലിച്ച് നിലത്ത് കിടന്ന് പിടയുന്നതും കാണാം. പിടഞ്ഞു ചാകുന്നത് വരെയുള്ള ദൃശ്യങ്ങളാണ് യാത്രക്കാരിലാരോ പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയിലാണ് ദൃശ്യങ്ങള്‍ വൈറലായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ