'റേപ്പിനെ എങ്ങനെയാണ് ആളുകള്‍ ഇത്ര സിമ്പിള്‍ ആക്കുക...?; പട്ടി കടിച്ചത് പോലെയല്ല റേപ്പ്'; കുറിപ്പ്

കനത്ത മഴയില്‍ കൊച്ചി മുങ്ങിയതുമായി ബന്ധപ്പെട്ട് എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരിക്കുകയാണ്
'റേപ്പിനെ എങ്ങനെയാണ് ആളുകള്‍ ഇത്ര സിമ്പിള്‍ ആക്കുക...?; പട്ടി കടിച്ചത് പോലെയല്ല റേപ്പ്'; കുറിപ്പ്

കൊച്ചി: കനത്ത മഴയില്‍ കൊച്ചി മുങ്ങിയതുമായി ബന്ധപ്പെട്ട് എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്നുമാണ് വിവാദ പോസ്റ്റില്‍ ഹൈബിയുടെ ഭാര്യ അന്ന കുറിച്ചത്. സംഭവം വിവാദമായതോടെ പോസ്റ്റ് അന്ന പിന്‍വലിച്ചു. എന്നാല്‍ ഇതിന്റെ അനുരണനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഡോ വീണ ജെ എസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്.

'റേപ്പിനെ എങ്ങനെയാണ് ആളുകള്‍ ഇത്ര സിമ്പിള്‍ ആക്കുക എന്ന് മനസിലാവുന്നില്ല. ബൈക്കോടിച്ചു രാത്രി കാട്ടിലൂടെ വരെ പോയിട്ടുണ്ട്. ഒരുമ്പിട്ട ധൈര്യമല്ല അത്. അവശ്യഘട്ടങ്ങളില്‍ ചെയ്തവയും ലിസ്റ്റിലുണ്ട്. ഒറ്റയ്ക്ക് എവിടെപ്പോയാലും ഒരു ഭയം എന്നത് ചുറ്റിലുമുള്ള ഏതെങ്കിലും ആണ്‍ വന്നുപദ്രവിക്കുമോ എന്ന് തന്നെയാണ്. ഒരു അതിക്രമം ഉണ്ടായാല്‍ എന്ത് എന്നത് എപ്പോളും ആലോചിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ റേപ്പിനെ അതിജീവിക്കില്ല എന്നാണ് കരുതിയിട്ടുള്ളത്. പക്ഷേ പിന്നെ ശരീരത്തെക്കുറിച്ചുള്ള ചിന്തകള്‍ മാറി. എന്തുവന്നാലും അതിജീവിക്കും എന്ന ചിന്തയില്‍ ഒന്ന് ജീവിച്ചു തുടങ്ങിയപ്പോള്‍ ആണ് നിര്‍ഭയ സംഭവിക്കുന്നത്.' - വീണ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'നിര്‍ഭയ സംഭവിച്ച സമയത്ത് ഞാന്‍ ആഗ്രഹിച്ചിരുന്നത് സ്‌കാനിങ് ചെയ്യാന്‍ പഠിക്കണം എന്നാണ്. ഗര്‍ഭിണി ആകുമ്പോള്‍ പെണ്‍കുഞ്ഞാണെങ്കില്‍ നശിപ്പിച്ചു കളയണമെന്നാണ്. അത്രയും പേടിയുള്ള ദിവസങ്ങള്‍ ആയിരുന്നു അത്. ഞാന്‍ മാത്രമല്ല പേടിയില്‍ കഴിഞ്ഞിരുന്നത്. ആ സംഭവം അറിഞ്ഞ ഓരോ പെണ്ണും പെണ്ണിനെ സ്‌നേഹിക്കുന്നവരും ആ ദിവസങ്ങളില്‍ അങ്ങനെയൊക്കെ ചിന്തിച്ചിട്ടുണ്ടാകും.' - വീണ കുറിച്ചു.

പട്ടികടിച്ചത് പോലെയല്ല റേപ്പ്.ഇത് മനസിലാക്കാന്‍ പട്ടി കടിക്കുകയൊന്നും വേണ്ട. സ്വന്തം പങ്കാളിയോട് ചോദിച്ചാല്‍ മതി. അവള്‍ക്കിഷ്ടമില്ലാത്തപ്പോള്‍ നിങ്ങളവളെ ഭോഗിച്ചപ്പോള്‍ അവളുടെ ശരീരം ക്ലൈമാക്‌സിലെത്തിയപ്പോള്‍ അവള്‍ക്കെന്ത് തോന്നിയെന്ന്. ആ ഒറ്റച്ചിന്ത എത്ര ദിവസങ്ങളിലേക്ക് അവളെ സ്‌ട്രെസ്സിലാക്കി എന്ന്. സ്ത്രീയുടെ ശരീരവും മനസും എന്നത് രണ്ടുധ്രുവങ്ങള്‍ ആണെന്ന് അവള്‍ പോലും മനസിലാക്കാന്‍ സമയമെടുക്കും എന്നതാണ് ശരീരമെന്ന അവളുടെ ഗതികേട്.' - വീണ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം


//Fate is like rape if you can't resist it thent ry to enjoy it //

ഒരു സ്ത്രീയുടെ fb പോസ്റ്റ് TITLE ആണിത്.
ഇക്കാര്യം ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് ഒരു ഡോക്ടറില്‍ നിന്നാണ്. പിജി എക്‌സാം അഭിമുഖീകരിക്കാനുള്ള മോട്ടിവേഷന്‍ ആയിരുന്നു. കൂടെയുള്ളവരുടെ social maturtiy എത്രയുണ്ടെന്ന് അറിയുന്നത് കൊണ്ട് ഒരു ചെറിയ നീരസം മാത്രം പ്രകടിപ്പിച്ചു.

ഇനി കാര്യത്തിലേക്ക്.
റേപ്പ് കള്‍ച്ചറില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യമായതുകൊണ്ട് തന്നെ ഒരു ചെറിയ ഇടവഴിയില്‍ നടക്കാന്‍ പോലും പേടിയായിരുന്നു. നിര്‍ഭയ സംഭവിച്ച സമയത്ത് ഞാന്‍ ആഗ്രഹിച്ചിരുന്നത് സ്‌കാനിങ് ചെയ്യാന്‍ പഠിക്കണം എന്നാണ്. ഗര്‍ഭിണി ആകുമ്പോള്‍ പെണ്‍കുഞ്ഞാണെങ്കില്‍ നശിപ്പിച്ചു കളയണമെന്നാണ്. അത്രയും പേടിയുള്ള ദിവസങ്ങള്‍ ആയിരുന്നു അത്. ഞാന്‍ മാത്രമല്ല പേടിയില്‍ കഴിഞ്ഞിരുന്നത്. ആ സംഭവം അറിഞ്ഞ ഓരോ പെണ്ണും പെണ്ണിനെ സ്‌നേഹിക്കുന്നവരും ആ ദിവസങ്ങളില്‍ അങ്ങനെയൊക്കെ ചിന്തിച്ചിട്ടുണ്ടാകും. പെണ്‍കുട്ടികളുടെ ദിനത്തില്‍ Dr Nelson Joseph എഴുതിയ പോസ്റ്റ് ഒരുപാട് തവണ കണ്ണില്‍ പതിഞ്ഞെങ്കിലും കുറേനാളേക്ക് വായിക്കാന്‍ പോലും കൂട്ടാക്കിയില്ല. പോസ്റ്റ്‌നിര്‍ഭയസ്‌ട്രെസ് കഴിഞ്ഞെങ്കിലും ഗര്‍ഭിണി ആയപ്പോള്‍ പെണ്‍കുട്ടി മതി എന്ന അതിയായആഗ്രഹം ആയിരുന്നെങ്കിലും പഴയ സ്‌ട്രെസ്സിന്റെ അവശേഷിപ്പുകള്‍ ഉള്ളില്‍ ഉണ്ട്.

നെല്‍സണ്‍ പറഞ്ഞപോലെ അത്ര എളുപ്പമല്ലായിരുന്നു ഒരു പെണ്‍കുട്ടിയുടെ അമ്മയായ എനിക്ക് ആ ദിവസത്തെ കാണുക എന്നത്. പെണ്‍കുട്ടിയുള്ള ഒരച്ഛനും അമ്മക്കും സമാധാനമായി ജീവിക്കാന്‍ തക്കമുള്ള കാര്യങ്ങളല്ല ഓരോ ദിവസവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'എന്നിട്ടാണോടി നീ മോളെ അവളുടെ അച്ഛന്റെ അടുത്താക്കിയത്' എന്നുള്ള ചോദ്യങ്ങള്‍ പോലും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. Girls motivation പോലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുമ്പോളെല്ലാം മനസ്സില്‍ സ്‌ട്രെസ്സ് കേറിവരാറുണ്ട്.

റേപ്പിനെ എങ്ങനെയാണ് ആളുകള്‍ ഇത്ര സിമ്പിള്‍ ആക്കുക എന്ന് മനസിലാവുന്നില്ല. ബൈക്കോടിച്ചു രാത്രി കാട്ടിലൂടെ വരെ പോയിട്ടുണ്ട്. ഒരുമ്പിട്ട ധൈര്യമല്ല അത്. അവശ്യഘട്ടങ്ങളില്‍ ചെയ്തവയും ലിസ്റ്റിലുണ്ട്. ഒറ്റയ്ക്ക് എവിടെപ്പോയാലും ഒരു ഭയം എന്നത് ചുറ്റിലുമുള്ള ഏതെങ്കിലും ആണ്‍ വന്നുപദ്രവിക്കുമോ എന്ന് തന്നെയാണ്. ഒരു അതിക്രമം ഉണ്ടായാല്‍ എന്ത് എന്നത് എപ്പോളും ആലോചിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ റേപ്പിനെ അതിജീവിക്കില്ല എന്നാണ് കരുതിയിട്ടുള്ളത്. പക്ഷേ പിന്നെ ശരീരത്തെക്കുറിച്ചുള്ള ചിന്തകള്‍ മാറി. എന്തുവന്നാലും അതിജീവിക്കും എന്ന ചിന്തയില്‍ ഒന്ന് ജീവിച്ചു തുടങ്ങിയപ്പോള്‍ ആണ് നിര്‍ഭയ സംഭവിക്കുന്നത്.

കൂട്ടബലാത്സംഗം മാത്രമല്ല യോനിയിലേക്ക് ഇരുമ്പുദണ്ഡുകേറ്റികൊല്ലുകയും ചെയ്തു. റേപ്പ് സംഭവിക്കുകയാണെങ്കില്‍ അനങ്ങാതെ കിടക്കുക എന്ന ''THE SAFEST MODE' സമൂഹം തന്നെ പഠിപ്പിച്ചു എന്ന് പറയാം. അപ്പോളും സംശയം ശരീരമാണ്. വലിയ അതിക്രമം ചെറിയ അതിക്രമം എന്നില്ലെങ്കിലും ചെറിയ ബലത്തോടെ ആണ് ചെയ്യുന്നതെങ്കില്‍ ശരീരം പ്രതികരിക്കും. വെറും ശരീരമാണ്. ലൈംഗികസുഖം എന്നത് യോനിയില്‍ മാത്രം വന്നേക്കാം. മനസ്സും മറ്റു ശരീരങ്ങളും എല്ലാം അന്യം നില്‍ക്കെ യോനിയില്‍ ലൈംഗികപ്രക്രിയയുടെ ക്ലൈമാക്‌സ് നടന്നേക്കാം. ആ ഒരു ട്രോമ എവിടെകൊണ്ടുവച്ചുമറക്കാന്‍ പറ്റും? പട്ടികടിച്ചത് പോലെയല്ല റേപ്പ് എന്ന് പറയുന്നത് ഇതുകൊണ്ട് കൂടെയുമാണ്.

ഇത് മനസിലാക്കാന്‍ പട്ടി കടിക്കുകയൊന്നും വേണ്ട. സ്വന്തം പങ്കാളിയോട് ചോദിച്ചാല്‍ മതി. അവള്‍ക്കിഷ്ടമില്ലാത്തപ്പോള്‍
നിങ്ങളവളെ ഭോഗിച്ചപ്പോള്‍
അവളുടെ ശരീരം ക്ലൈമാക്‌സിലെത്തിയപ്പോള്‍
അവള്‍ക്കെന്ത് തോന്നിയെന്ന്. ആ ഒറ്റച്ചിന്ത എത്ര ദിവസങ്ങളിലേക്ക് അവളെ സ്‌ട്രെസ്സിലാക്കി എന്ന്. സ്ത്രീയുടെ ശരീരവും മനസും എന്നത് രണ്ടുധ്രുവങ്ങള്‍ ആണെന്ന് അവള്‍ പോലും മനസിലാക്കാന്‍ സമയമെടുക്കും എന്നതാണ് ശരീരമെന്ന അവളുടെ ഗതികേട്.

പ്രതികരിക്കാത്ത കുഞ്ഞ് കുട്ടികളെ പോലും അതിക്രമത്തിനുശേഷം കൊല്ലുന്നത് നമ്മള്‍ വായിച്ചിട്ടുണ്ട്. നമ്മളും എത്രയോ തവണ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇതെല്ലാം വിവരിക്കുമ്പോളേക്കും പലരും ചോദിക്കുന്ന ചോദ്യമാണ് 'നിനക്ക് ചെറുപ്പത്തില്‍ ആരുടെ അടുത്തുനിന്നെങ്ങിലും റേപ്പ് സംഭവിച്ചിട്ടുണ്ടോ. അല്ലാതെ ഇത്ര sensitive ആകുമോ.' ഇങ്ങനെ ചോദിക്കുന്നവര്‍ പോലും റേപ്പ് കള്‍ച്ചറില്‍ എന്നെ സംബന്ധിച്ചു ഭയക്കേണ്ടവര്‍ ആണ്. Echmu Kutty ഒരിക്കല്‍ ഞങ്ങളുടെ കണ്ടുമുട്ടലിനിടയില്‍ പറഞ്ഞത് എല്ലാവരും അറിയണം. മനസിലാക്കാന്‍ ശ്രമിക്കണം. 'സ്വന്തത്തിനു സംഭവിക്കണം. സ്വന്തം ശരീരത്തിന്. അല്ലാതെ സ്വന്തം അമ്മക്കോ മക്കള്‍ക്കോ സംഭവിച്ചാല്‍ പോലും ഒരാള്‍ക്ക് മനസിലാവണമെന്നില്ല.' ഞാന്‍ അതിനെ extend ചെയ്യുന്നു. ഈ ലോകത്തിലെ സ്ത്രീകള്‍ മറ്റു സ്ത്രീകള്‍ക്ക് സ്വന്തമാകാതെ പോകുന്നത് എന്തുകൊണ്ടാണ്. നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും എത്രമാത്രം ഇടകലര്‍ന്നിരിക്കുന്നു എന്ന് മനസിലാക്കാന്‍ സാധിക്കാത്തതെന്താണ്.

കൊല്ലപ്പെട്ടതും ജീവിച്ചിരിക്കുന്നവരുമായ റേപ്പ് അതിജീവനത്തിന്റെ അവശേഷിച്ച ജീവനുകള്‍ക്ക് ട്രോമയെ ഓര്‍മപ്പെടുത്തുന്ന ഒന്നും ഇനിയും മറ്റുള്ളവരിലൂടെ നിലനില്ക്കരുത്. #EndRapeJokeFILTH

ഇതെഴുതിക്കഴിയുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന സ്‌ട്രെസ് എന്താണെന്നറിയാമോ? അതിനെയും നിങ്ങള്‍ ഷോ എന്നും മാനസികമെന്നും വിളിക്കും.

NB: Please stop the filth that the lady who uttered filthy statement on rape and insulted victims and survivors of rape is wife of a politician. He is not responsible for any act she does. She is not responsible for any act he does. Please do not mix severe grade ptariarchy(being wife of a male is a status for ladies!!!!) into more severe grade ptariarchy(the rape 'JOKES')
#EndRapeJOKEFILTH

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com