തിമിംഗലം ഛർദിച്ച സ്രവത്തിന് വില 2.26 കോടി;  ഭാഗ്യദേവത തുണച്ചതറിയാതെ മത്സ്യതൊഴിലാളി പണിയെടുത്തത് 1000 രൂപ ദിവസക്കൂലിയ്ക്ക് 

അധികൃതര്‍ വീട്ടിലെത്തി വിശദമായ പരിശോധനകള്‍ നടത്തിയ ശേഷമാണ് ഇത് യഥാര്‍ത്ഥ ആമ്പര്‍ഗ്രിസ് ആണെന്ന് കണ്ടെത്തിയത് 
തിമിംഗലം ഛർദിച്ച സ്രവത്തിന് വില 2.26 കോടി;  ഭാഗ്യദേവത തുണച്ചതറിയാതെ മത്സ്യതൊഴിലാളി പണിയെടുത്തത് 1000 രൂപ ദിവസക്കൂലിയ്ക്ക് 

വിപണയിൽ സ്വർണത്തെക്കാൾ വിലയുള്ള ഒന്നാണ് ആമ്പര്‍ഗ്രിസ്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ ഉണ്ടാകുന്ന മെഴുകുപോലുള്ള വസ്തുവാണ് ഇത്. തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടന്ന് ഒടുവിൽ തീരത്തടിയും. വിപണിയിൽ വലിയ വില ലഭിക്കുന്ന ഈ വസ്തു ലഭിച്ചത് തായ്ലൻഡിലെ ഒരു മത്സ്യതൊഴിലാളിക്കാണ്. 

ഏകദേശം രണ്ട് കോടി ഇരുപത്തിയാറ് ലക്ഷത്തിലധികം വിലയുള്ള ആമ്പര്‍ഗ്രിസ് ആണ് ജുംറസ് തായ്‌ചോട്ട് എന്ന 55കാരന് ലഭിച്ചത്. ആറ് കിലോയോളം തൂക്കമുണ്ട് ഇതിന്.  പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആമ്പർഗ്രിസ് ഉപയോഗിക്കുന്നത്.  വിലയേറിയ പെര്‍ഫ്യൂമുകളുടെ ഒരു ഘടകവസ്തുവാണിത്.

ആമ്പര്‍ഗ്രിസ് കണ്ടെത്തിയതിന് ശേഷം ജുംറസ് അയല്‍ക്കാരുമായി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അവരില്‍ ചിലര്‍ ഇതില്‍ നിന്ന് കഷ്ണം മുറിച്ചെടുത്ത് സാധനമെന്താണെന്ന് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തനിക്ക് ലഭിച്ചത് ആമ്പര്‍ഗ്രിസ് ആണെന്നറിയാതെ ദിവസം ആയിരം രൂപയ്ക്ക് തൊഴില്‍ ചെയ്യുകയായിരുന്നു ഇയാള്‍. ഏകദേശം ഒരു വർഷത്തോളം ഇത് വീട്ടിൽ സൂക്ഷിച്ചശേഷം സത്യമറിയാൻ വേണ്ടി അധികൃതരെ വിവരമറിയിക്കുകയായിരുന്നു ജുംറസ്.

അധികൃതര്‍ വീട്ടിലെത്തി വിശദമായ പരിശോധനകള്‍ നടത്തിയ ശേഷമാണ് ഇത് യഥാര്‍ത്ഥ ആമ്പര്‍ഗ്രിസ് ആണെന്ന് കണ്ടെത്തിയത്. ഇവയില്‍ 80ശതമാനത്തിലധികം ആമ്പര്‍ഗ്രിസിന്റെ സാന്നിധ്യമാണെന്നാണ് കണ്ടെത്തിയത്. അധികൃതരുടെ സഹായത്തോടെ താന്‍ കണ്ടെത്തിയ നിധിക്ക് മെച്ചപ്പെട്ട പ്രതിഫലം നേടിയെടുക്കാനുള്ള സ്രമത്തിലാണ് ജുംറസ് ഇപ്പോള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com