'ആരെയും മുറിപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല'; 'കയ്‌പേറിയ ആ അനുഭവങ്ങള്‍ തുറന്നു പറയുക തന്നെ ചെയ്യും'; കിരീടം പോയ സുല്‍ത്താന് പുതിയ ഭീഷണി

ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ ലോകത്തിനു തീര്‍ച്ചയായും താത്പര്യം കാണും
'ആരെയും മുറിപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല'; 'കയ്‌പേറിയ ആ അനുഭവങ്ങള്‍ തുറന്നു പറയുക തന്നെ ചെയ്യും'; കിരീടം പോയ സുല്‍ത്താന് പുതിയ ഭീഷണി

ക്വാലലംപുര്‍: റഷ്യന്‍ സൗന്ദര്യറാണി ഒക്‌സാന വിവോഡിനയെ സ്വന്തമാക്കാന്‍ സ്വന്തം കിരീടം വലിച്ചെറിഞ്ഞ മുഹമ്മദ് അഞ്ചാമന്‍ എന്ന മലേഷ്യയുടെ മുന്‍ രാജാവ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമനെ കുറിച്ചുള്ള വേദനാജനകമായ കുറെ കാര്യങ്ങള്‍ തനിക്കു പറയാനുണ്ടെന്ന അവകാശവാദവുമായി ഒക്‌സാന വിവോഡിന രാജ്യാന്തര മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയിരിക്കുകയാണ്. 

ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ ലോകത്തിനു തീര്‍ച്ചയായും താത്പര്യം കാണും. അതൊക്കെ തുറന്നു പറയാനുള്ള മാനസികാവസ്ഥയിലിരുന്നില്ല ഞാന്‍. ആരെയും മുറിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതു കൊണ്ടാണ് അതൊന്നും തുറന്നു പറയാതിരുന്നത്. എന്നാല്‍ താമസിയാതെ എന്റെ ജീവിതത്തില്‍ സംഭവിച്ച കയ്‌പേറിയ അനുഭവങ്ങള്‍ തുറന്നു പറയുക തന്നെ ചെയ്യും ഒക്‌സാന വിവോഡിന പറഞ്ഞു. 

താന്‍ ഇപ്പോഴും സുല്‍ത്താന്റെ ഭാര്യയാണെന്നും തങ്ങളുടെ മകന്‍ ഇസ്മയില്‍ ലിയോണ്‍ മലേഷ്യയുടെ രാജാവുമാകുമെന്നും ഒക്‌സാന പറയുന്നു. ഏറെ പുരോഗമന ആശയങ്ങള്‍ പിന്തുടരുകയും ഓക്‌സ്ഫഡില്‍ ഉന്നതപഠനം നടത്തുകയും സാഹസിക കായിക ഇനങ്ങളില്‍ താല്‍പര്യം കാണിക്കുകയും ചെയ്യുന്ന സുല്‍ത്താന്‍ മുഹമ്മദ് ജനരോഷം ഭയന്ന് ഭാര്യ ഒക്‌സാന വിവോഡിനയെ മൊഴി ചൊല്ലിയതു രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ടായിരുന്നു. 

<

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com