ദത്തെടുത്തത് കൊച്ചുകുട്ടിയെന്ന് കരുതി, മാതാപിതാക്കള്‍ക്ക് വിഷം നല്‍കാന്‍ ശ്രമിച്ചു, കുത്തി കൊലപ്പെടുത്താനും പദ്ധതി; പ്രായം അറിഞ്ഞപ്പോള്‍ ഞെട്ടല്‍, ട്വിസ്റ്റ് 

ഒന്‍പതുവയസുളള കുട്ടിയെ ഉപേക്ഷിച്ചു എന്ന കുറ്റത്തിന് നിയമനടപടി നേരിട്ട ക്രിസ്റ്റീനയും ഇവരുടെ മുന്‍ ഭര്‍ത്താവ് മൈക്കിള്‍ ബാര്‍നെറ്റുമാണ് തട്ടിപ്പിന് ഇരയായത്
ദത്തെടുത്തത് കൊച്ചുകുട്ടിയെന്ന് കരുതി, മാതാപിതാക്കള്‍ക്ക് വിഷം നല്‍കാന്‍ ശ്രമിച്ചു, കുത്തി കൊലപ്പെടുത്താനും പദ്ധതി; പ്രായം അറിഞ്ഞപ്പോള്‍ ഞെട്ടല്‍, ട്വിസ്റ്റ് 

ഹൊറര്‍ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ഓര്‍ഫന്‍. ദത്തെടുത്ത ഒന്‍പത് വയസുകാരി മാതാപിതാക്കളെയും അവരുടെ മറ്റു കുട്ടികളെയും കൊല്ലാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ പ്രമേയം. സമാനമായ അനുഭവമല്ലെങ്കിലും തട്ടിപ്പിന്റെ കഥയാണ് അമേരിക്കയിലെ ദമ്പതികള്‍ക്ക് പറയാനുളളത്.

ഒന്‍പതുവയസുളള കുട്ടിയെ ഉപേക്ഷിച്ചു എന്ന കുറ്റത്തിന് നിയമനടപടി നേരിട്ട ക്രിസ്റ്റീനയും ഇവരുടെ മുന്‍ ഭര്‍ത്താവ് മൈക്കിള്‍ ബാര്‍നെറ്റുമാണ് തട്ടിപ്പിന് ഇരയായത്. തുടര്‍ന്ന് ഇവര്‍ കാനഡയിലേക്ക് നാടുവിട്ടു. പിന്നീടാണ് ദത്തെടുത്ത കുട്ടി ഞങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഇവര്‍ക്ക് ബോധ്യമായത്. യഥാര്‍ത്ഥ വയസ്സ് മറച്ചുവെച്ച് ആറുവയസ് മാത്രമെയുളളുവെന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ ദത്തെടുപ്പിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഉക്രൈയിനില്‍ നിന്നുമാണ് കുട്ടിയെ ദത്തെടുത്തത്.

എന്നാല്‍ പെണ്‍കുട്ടിയ്ക്ക് 22 വയസ്സുണ്ടെന്നും പൊക്കം വെക്കാത്ത അസുഖമായ ഡാര്‍ഫിസമാണ് നഥാലിയയെ ബാധിച്ചതെന്നും ദമ്പതികള്‍ക്ക് പീന്നിട് ബോധ്യപ്പെടുകയായിരുന്നു. 3 അടി മാത്രം പൊക്കമുളള പെണ്‍കുട്ടി കുട്ടിയെ പോലെ അനുകരിച്ചാണ് തങ്ങളെ കബളിപ്പിച്ചതെന്ന് ദമ്പതികള്‍ പറയുന്നു. പെണ്‍കുട്ടിയുടെ പേരില്‍ തയ്യാറാക്കിയ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് കാണിച്ചാണ് തങ്ങളെ കബളിപ്പിച്ചതെന്ന് ക്രിസ്റ്റീന പറയുന്നു.

നഥാലിയ കൂടെ ഉണ്ടായിരുന്ന സമയത്ത് നേരിട്ട നിരവധി ദുരനുഭവങ്ങള്‍ ഇവര്‍ എണ്ണിയെണ്ണി പറഞ്ഞു. കത്തിയെടുത്ത് കുത്തി കൊല്ലുമെന്നും കാപ്പിയില്‍ വിഷം കലര്‍ത്തുമെന്നും പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയതായും ക്രിസ്റ്റീന് പറയുന്നു.

കുടുംബത്തെ ഒന്നടങ്കം കൊല്ലണമെന്നുളള മാനസികാവസ്ഥയായിരുന്നു നഥാലിയയ്ക്ക്. രാത്രിയില്‍ ഉറങ്ങാന്‍ പോലും അനുവദിക്കില്ല. തങ്ങളെ ഉപദ്രവിക്കുമെന്ന ഭയത്താല്‍ വീട്ടിലുളള കത്തി ഉള്‍പ്പെടെയുളള മാരകായുധങ്ങള്‍ ഒളിപ്പിച്ചുവച്ചു. ഒരിക്കല്‍ കാപ്പിയില്‍ രാസവസ്തുക്കള്‍ കലര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട് ചോദിച്ചപ്പോള്‍ തനിക്ക് വിഷം നല്‍കാനുളള ശ്രമമായിരുന്നുവെന്ന് നഥാലിയ മറുപടി നല്‍കിയതായി ക്രിസ്റ്റീന പറയുന്നു.

പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ എല്ലാം ഈ പെണ്‍കുട്ടിയില്‍ കണ്ടിരുന്നു. പലപ്പോഴും ഇത് തന്നെ അത്ഭുതപ്പെടുത്തിയതായും ക്രീസ്റ്റീന പറയുന്നു. എന്നാല്‍ ദത്തെടുത്ത കുട്ടിയെ ദുരുപയോഗം ചെയ്തു എന്ന ആരോപണമാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്ന് ക്രിസ്റ്റീന തുറന്നുപറയുന്നു. 

ഒരിക്കല്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് ചാടാന്‍ നഥാലിയ ശ്രമിച്ചു. കണ്ണാടിയില്‍ രക്തം തേച്ച് വികൃതമാക്കാന്‍ ശ്രമിച്ചു. പലപ്പോഴും ഈ പ്രവൃത്തികള്‍ ഒരു കുട്ടി എങ്ങനെ ചെയ്യുന്നുവെന്ന് ഓര്‍ത്ത് അത്ഭുതപ്പെട്ടിരുന്നതായും ക്രിസ്റ്റീന ഓര്‍ക്കുന്നു. നഥാലിയയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉളളതായി ചികിത്സിച്ച ഡോക്ടര്‍ പറയുന്നു. അതേസമയം നഥാലിയയുടെ ഭാവിയ്ക്കായി തങ്ങള്‍ വേണ്ടതെല്ലാം ചെയ്തതായും ക്രിസ്റ്റീന പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com