'ലിനി, ഇന്ന് നീ മാലാഖയാണ്, ഓര്‍മ്മയില്‍ ഒരിക്കലും മരിക്കാത്ത സുന്ദര നിമിഷങ്ങള്‍' ; കണ്ണ് നിറയ്ക്കും സജീഷിന്റെ ഈ കുറിപ്പ്

എവിടെയും നിന്റെ ചിരിച്ച മുഖങ്ങള്‍ മാത്രംനീ കൂടെ തന്നെ ഉണ്ട്എന്നത്തെയും പോലെ നിനക്ക് എന്റെ വിവാഹ വാര്‍ഷികാശംസകള്‍
'ലിനി, ഇന്ന് നീ മാലാഖയാണ്, ഓര്‍മ്മയില്‍ ഒരിക്കലും മരിക്കാത്ത സുന്ദര നിമിഷങ്ങള്‍' ; കണ്ണ് നിറയ്ക്കും സജീഷിന്റെ ഈ കുറിപ്പ്

പേരാമ്പ്ര: വിവാഹ വാര്‍ഷിക ദിനത്തില്‍ ലിനിയെ ഓര്‍ത്തു കൊണ്ട് ഭര്‍ത്താവ് സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. നിപ്പ വൈറസ് ബാധിച്ച രോഗിയെ പരിചരിക്കുന്നതിനിടയില്‍ ലിനിക്കും രോഗബാധയേല്‍ക്കുകായിരുന്നു. ഓര്‍മ്മയില്‍ ഒരിക്കലും മറക്കാത്ത മരിക്കാത്ത സുന്ദര നിമിഷങ്ങള്‍, ലിനി, ഇന്ന് നീ മാലാഖയാണ് എന്നായിരുന്നു സജീഷ് കുറിച്ചത്. സജീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

എഴാം വിവാഹ വാര്‍ഷിക ദിനമാണിന്ന്
ഓര്‍മ്മയില്‍ ഒരിക്കലും മറക്കാത്ത
മരിക്കാത്ത
സുന്ദര നിമിഷങ്ങള്‍
ലിനി...


ഇന്ന് നീ മാലാഖയാണ്
എവിടെയും നിന്റെ ചിരിച്ച മുഖങ്ങള്‍ മാത്രം
നീ കൂടെ തന്നെ ഉണ്ട്
എന്നത്തെയും പോലെ നിനക്ക് എന്റെ 
വിവാഹ വാര്‍ഷികാശംസകള്‍
ഉമ്മ..... ഉമ്മ.....

' In your Life
You touched so many
In your death 
Many lives were changed'

Miss u......


ഇരുവരുടെയും വിവാഹചിത്രങ്ങളും, മക്കളോടൊപ്പമുള്ള ചിത്രങ്ങളും സജീഷ് പങ്കുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com