ചടങ്ങിനിടെ വേദിയില്‍ കയറി നൃത്തം വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍; വീഡിയോ

ഡാ​ൻ​സി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇപ്പോൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​കയാണ്.
ചടങ്ങിനിടെ വേദിയില്‍ കയറി നൃത്തം വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍; വീഡിയോ

ന്യൂ​ഡ​ൽ​ഹി: പൊ​തു​വേ​ദി​യി​ൽ, ഔദ്യോഗിക വേ​ഷ​ത്തി​ൽ ഡാ​ൻ​സ് ചെയ്യുന്ന വനിതാ പൊലീസ് ഉദ്യോ​ഗസ്ഥരുടെ വീഡിയോ വൈറലാവുകയാണ്. ചടങ്ങിനിടെ സപ്ന ചൗധരിയുടെ ​ഗാനം പാടിത്തുടങ്ങിയതോടെയാണ് പൊലീസുകാർ വേദിയിലേക്ക് കയറി വന്ന് നൃത്തം തുടങ്ങിയത്. 

ക​ഴി​ഞ്ഞ മാ​സം 30-ന് ​തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി പൊ​ലീ​സി​നു കീ​ഴി​ൽ വ​രു​ന്ന ഓ​ൾ വി​മ​ൻ സ​ന്പ​ർ​ക് സ​ഭ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​യി​രു​ന്നു സം​ഘ​നൃ​ത്തം. ചി​ല വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വേദിയിലേക്ക് കയറി വന്ന് നൃത്തം തുടങ്ങുകയായിരുന്നു. പി​ന്നാ​ലെ കൂ​ടു​ത​ൽ പൊലീ​സു​കാ​ർ വേ​ദി​യി​ലെ​ത്തി. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ബെ​നി​റ്റ മേ​രി ജ​യ്ക്ക​റെ​യും ഇ​വ​ർ വേ​ദി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന് ചു​വ​ടു​വ​യ്പ്പി​ച്ചു.

ഡാ​ൻ​സി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇപ്പോൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​കയാണ്. ഹി​ന്ദ​യി​ൽ പ്ര​സി​ദ്ധ​യാ​യ ഡാ​ൻ​സ​റും ഗാ​യി​ക​യു​മാ​ണ് സ​പ്ന ചൗ​ധ​രി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com