സര്‍ക്കസിനിടെ ട്രെയ്‌നറെ സിംഹം പിടിച്ചു; അലറിവിളിച്ച് കാണികള്‍; വീഡിയോ

കാണികള്‍ക്ക് മുന്‍പില്‍വെച്ചായിരുന്നു ആക്രമണം
സര്‍ക്കസിനിടെ ട്രെയ്‌നറെ സിംഹം പിടിച്ചു; അലറിവിളിച്ച് കാണികള്‍; വീഡിയോ

സര്‍ക്കസിനിടെ ട്രെയ്‌നറെ ആക്രമിച്ച് സിംഹം. കാണികള്‍ക്ക് മുന്‍പില്‍വെച്ചായിരുന്നു ആക്രമണം. ഉക്രെയ്‌നിലെ ലുഹാന്‍സ്‌ക് സ്‌റ്റേറ്റില്‍ നടന്ന സര്‍ക്കസിനിടെയായിരുന്നു സിംഹത്തിന്റെ അപ്രതീക്ഷിത ആക്രമണം. സംഭവത്തിന്റ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

പ്രമുഖ ട്രെയ്‌നറായ ഹമധ കൗതയ്ക്കാണ് സിംഹത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റത്. നാല് സിംഹങ്ങള്‍ക്കൊപ്പം കൂട്ടില്‍ നില്‍ക്കുകയായിരുന്നു ഹമധ. കൂട്ടത്തില്‍ ഒരു സിംഹത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു ഭാഗത്ത് നീന്നിരുന്ന സിംഹം അക്രമാസക്തനായി ഹമധയുടെ ശരീരത്തിലേക്ക് ചാടിക്കേറുകയായിരുന്നു. പെട്ടെന്നുള്ള ആഘാതത്തില്‍ അയാള്‍ നിലത്തു വീണു. ഹമധയുടെ കൈയിലാണ് സിംഹം കടിച്ചത്. അതിനാല്‍ വലിയ അപകടം ഒഴിവായി. ഇത് കണ്ട് കാണികള്‍ അലറിക്കരയുന്നതും വീഡിയോയില്‍ കാണാം. ആക്രമത്തില്‍ കൈക്കും കാലിനും മുതുകിലും പരുക്കേറ്റു. രക്തം ഒലിപ്പിച്ചു നിന്നുകൊണ്ട് ഷോ അവസാനിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്. 

സിംഹം ചാടിവന്ന് തന്നെ കടിക്കുകയായിരുന്നു എന്നാണ് ഹമധ പറയുന്നത്. കഴുത്തില്‍ കടിക്കാതിരുന്നത് ഭാഗ്യമായെന്നും സിംഹം ഉടനെ വെറുതെ വിട്ടെന്നുമാണ് അദ്ദേഹം പറയുന്നത്. സംഭവത്തിനെതിരേ മൃഗസംരക്ഷണ സംഘടനകള്‍ രംഗത്തെത്തി. സര്‍ക്കസില്‍ വന്യമൃഗജീവികളെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com