സിംഹക്കൂട്ടിലേക്ക് കൈയിട്ട് ഒരു തലോടല്‍: പിന്നീട് സംഭവിച്ചത്..!!, വീഡിയോ 

പീറ്ററിന്റെ ഭാര്യ എടുത്ത വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററിലൂടെ പ്രചരിക്കുന്നത്.
സിംഹക്കൂട്ടിലേക്ക് കൈയിട്ട് ഒരു തലോടല്‍: പിന്നീട് സംഭവിച്ചത്..!!, വീഡിയോ 

ങ്ങളുടെ പത്താം വിവാഹവാര്‍ഷികം ആഘോഷിക്കാനാണ് പീറ്റര്‍ നോര്‍ജെയും ഭാര്യയും സൗത്ത് ആഫ്രിക്കയിലെത്തിയത്. ആഘോഷങ്ങള്‍ ഒടുവില്‍ ദുരന്തത്തില്‍ കലാശിക്കുമെന്ന് ആ ദമ്പതികള്‍ ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല. അന്‍പത്തിയഞ്ച്കാരനായ പീറ്റര്‍ ഇപ്പോള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്.

സൗത്ത് ആഫ്രിക്കയിലെ ടിക്ക്വേ ലോഡ്ജ് റിവറില്‍ എത്തിയ ഇവര്‍ അവിടെ കൂട്ടില്‍ വളര്‍ത്തിയിരുന്ന സിംഹങ്ങളോട് അടുത്ത് ഇടപെഴകുകയും ഫോട്ടോയെടുക്കുകയും ചെയ്തു. കൂട്ടില്‍ രണ്ട് സിംഹങ്ങളുണ്ടായിരുന്നു. ഇതിനിടെ പീറ്റര്‍ ഇരുമ്പ് കൂടിന്റെ ഇടയിലൂടെ കയ്യിട്ട് ഒരു സിംഹത്തെ പിടിക്കുകയും തലോടുകയും ചെയ്തും. 

പെട്ടെന്ന് തന്നെ അടുത്ത സിംഹവും പീറ്ററിനടുത്തേക്ക് വന്നു. സ്വാഭാവികമായും അദ്ദേഹം തന്റെ പ്രവൃത്തി തുടര്‍ന്നു, എന്നാല്‍ രണ്ടാമത് വന്ന സിംഹം പീറ്ററിന്റെ കൈ കടിച്ച് വലിക്കുകയായിരുന്നു. ഉറക്കെ അലറി വിളിച്ച അദ്ദേഹം ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. 

പീറ്ററിന്റെ ഭാര്യ എടുത്ത വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററിലൂടെ പ്രചരിക്കുന്നത്. വീഡിയോ കണ്ട് നിരവധി ആളുകള്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തുന്നുണ്ട്. അതേസമയം ഈ സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് കാണിച്ച് മൃഗശാല അധികൃതര്‍ രംഗത്തെത്തി. മൃഗങ്ങളുടെ കൂടില്‍ തൊടരുതെന്ന മുന്നറിയിപ്പ് ബോര്‍ഡ് തങ്ങള്‍ എല്ലായിടത്തും വെച്ചിട്ടുണ്ടായിരുന്നെന്നും അവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com