പരിക്കേറ്റ പുലിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമം; കുതിച്ചുവന്ന് വലിച്ച് കിടങ്ങിലേക്ക്; ഞെട്ടിപ്പിക്കുന്ന വിഡിയോ

പരുക്കേറ്റ് കിടന്ന പുലിയുടെ ചിത്രം എടുക്കാന്‍ മത്സരിക്കുന്ന ഒരാള്‍ ആക്രമിക്കപ്പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോയാണ് വൈറലാവുന്നത്
പരിക്കേറ്റ പുലിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമം; കുതിച്ചുവന്ന് വലിച്ച് കിടങ്ങിലേക്ക്; ഞെട്ടിപ്പിക്കുന്ന വിഡിയോ

രു പൂച്ചയെ കണ്ടാല്‍ വരെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ നില്‍ക്കുന്നവരാണ് ഭൂരിഭാഗം പേരും. അവരുടെ ഇടയിലേക്ക് ഒരു പുലി തന്നെ വന്നാലുള്ള കഥ പറയണ്ടല്ലോ. വന്യ ജീവിയാണെന്ന ചിന്ത പോലും ഇല്ലാതെ ഫോട്ടോ എടുക്കാന്‍ ആളുകള്‍ ചുറ്റും കൂടും. എന്നാല്‍ ഫോട്ടോ പിടുത്തം കൂടിയാല്‍ ജീവന്‍ വരെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വിഡിയോ പലര്‍ക്കും ഒരു പാഠമാണ്. 

പരുക്കേറ്റ് കിടന്ന പുലിയുടെ ചിത്രം എടുക്കാന്‍ മത്സരിക്കുന്ന ഒരാള്‍ ആക്രമിക്കപ്പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോയാണ് വൈറലാവുന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് പുലിയുടെ കൈയില്‍ നിന്ന് ഇയാള്‍ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടത്. പശ്ചിമ ബംഗാളിലെ അലിപുര്‍ദര്‍ ജില്ലയിലാണ് സംഭവമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ് കിടങ്ങില്‍ കിടക്കുകയായിരുന്നു പുലി. പുലിക്ക് ചുറ്റും കൂടിയ ജനങ്ങള്‍ ഫോട്ടോ എടുക്കാന്‍ മത്സരിച്ചു. ശല്യം സഹിക്കാന്‍ വയ്യാതെയാണ് ചാടി എഴുന്നേറ്റ് തൊട്ടടുത്തു നിന്ന് ഫോട്ടോ എടുത്തിരുന്ന ആളെ പിടികൂടിയത്. 

ഇതുകണ്ട് പരിഭ്രാന്തരായ ജനങ്ങള്‍ ചിതറിഓടി. എന്നാല്‍ അപ്പോഴേക്കും ഒരാള്‍ പുലിയുടെ വായില്‍ അകപ്പെട്ടിരുന്നു. എന്നാല്‍ അവശനായ പുലി അയാളെ ആക്രമിക്കാതെ വെറുതെവിട്ടു. വാര്‍ത്താ ഏജന്‍സിയാണ് വിഡിയോ പുറത്തുവിട്ടത്. പുലി മനുഷ്യന്മാരെ വെറുതെ വിട്ടെങ്കിലും ആ മാന്യത ഫോട്ടോ എടുക്കാന്‍ ചുറ്റും കൂടിയവര്‍ക്കുണ്ടായില്ല. വടിയും മറ്റും പുലിയുടെ നേരെ എറിയുന്നത് വിഡിയോയില്‍ കാണാം. പുലി പിടിച്ചയാള്‍ക്ക് നിസാര പരിക്കുകള്‍ മാത്രമാണുള്ളത്. പരിക്കേറ്റ പുലിയ്ക്ക് ചികിത്സ നല്‍കിയശേഷം കാട്ടിലേക്ക് തുറന്നുവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com