അച്ഛനും അമ്മയ്ക്കും സമ്മാനമായി ലഭിച്ച ഇന്റര്‍നെറ്റ് എസ്‌യുവില്‍ മനംനിറഞ്ഞ് നവ്യനായര്‍

മറ്റൊരു വാഹനത്തിനും അവകാശപ്പെടാനില്ലാത്ത ഫീച്ചറുകളുമായി എത്തിയ വാഹനം സ്വന്തമാക്കാന്‍ നീണ്ട കാത്തിരിപ്പിലാണ് ആരാധകര്‍
അച്ഛനും അമ്മയ്ക്കും സമ്മാനമായി ലഭിച്ച ഇന്റര്‍നെറ്റ് എസ്‌യുവില്‍ മനംനിറഞ്ഞ് നവ്യനായര്‍


രാജ്യത്തെ വാഹന പ്രേമികളെ അമ്പരപ്പിച്ചുകൊണ്ടാണ് ഇന്റര്‍നെറ്റ് എസ്‌യുവി ഹെക്ടര്‍ വിപണിയിലെത്തിയത്. മറ്റൊരു വാഹനത്തിനും അവകാശപ്പെടാനില്ലാത്ത ഫീച്ചറുകളുമായി എത്തിയ വാഹനം സ്വന്തമാക്കാന്‍ നീണ്ട കാത്തിരിപ്പിലാണ് ആരാധകര്‍. എംജി ഹെക്ടറിനെ കണ്ട് മനം മയങ്ങിയവരുടെ കൂട്ടത്തിലേക്ക് നടി നവ്യ നായരും. തന്റെ സഹോദരന്‍ അചഛനും അമ്മയ്ക്കും നല്‍കിയ സമ്മാനമാണിതെന്നും മികച്ച കാറാണ് ഹെക്ടറെന്നുമാണ് നവ്യ സമൂഹമാധ്യമങ്ങളിലൂടെ പറയുന്നത്.

ജൂണ്‍ അവസാനമാണ് എംജി ഹെക്ടറിനെ പുറത്തിറക്കിയത്. ഒരു മാസത്തിനുള്ളില്‍ 21000 ബുക്കിങ് ലഭിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി ബുക്കിങ് നിര്‍ത്തിവെച്ചിരിക്കുകയാണ് കമ്പനി. കുറഞ്ഞ വിലയും പ്രീമിയം സെഗ്‌മെന്റുകളില്‍ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടറിന്റെ വന്‍ജനപ്രീതിക്കു പിന്നില്‍.

പെട്രോള്‍ എന്‍ജിനുള്ള അടിസ്ഥാന വകഭേദമായ സ്‌റ്റൈലിന് 12.18 ലക്ഷം രൂപ മുതല്‍ ഡീസല്‍ എന്‍ജിനുള്ള മുന്തിയ വകഭേദമായ ഷാര്‍പ്പിന് 16.88 ലക്ഷം രൂപ വരെയാണ് ഷോറൂം വില. മൂന്നു എന്‍ജിന്‍ സാധ്യതകളോടെയാണ് ഹെക്ടറിന്റെ വരവ്. രണ്ടു പെട്രോളും ഒരു ഡീസലും. 1.5 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന് 143 പി എസ് വരെ കരുത്തും 250 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കാനാവും. 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയോടെയും ഈ എന്‍ജിന്‍ ലഭ്യമാവും. ജീപ് കോംപസിലും ടാറ്റ ഹാരിയറിലുമുള്ള രണ്ടു ലീറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എന്‍ജിന്‍ തന്നെയാണു ഹെക്ടറിലുമെത്തുന്നത്. 173 പിഎസോളം കരുത്തും 350 എന്‍ എം ടോര്‍ക്കുമാണ് ഹെക്ടറില്‍ ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സും പെട്രോള്‍ എന്‍ജിനൊപ്പം ഡി സി ടി ഗീയര്‍ബോക്‌സുമാണ് ലഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com