12 കിലോമീറ്റര്‍ യാത്രചെയ്ത് സ്‌കൂളില്‍, മക്കള്‍ തിരിച്ചുവരുന്നതുവരെ കാത്തിരിപ്പ്; പെണ്‍മക്കള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അച്ഛന്‍; കയ്യടി

തന്റെ മൂന്ന് പെണ്‍മക്കളെ പഠിപ്പിക്കാന്‍ വേണ്ടി ഒരു ദിവസത്തിന് വലിയ ഭാഗമാണ് അദ്ദേഹം മാറ്റിവെക്കുന്നത്
12 കിലോമീറ്റര്‍ യാത്രചെയ്ത് സ്‌കൂളില്‍, മക്കള്‍ തിരിച്ചുവരുന്നതുവരെ കാത്തിരിപ്പ്; പെണ്‍മക്കള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അച്ഛന്‍; കയ്യടി

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച് ഒരു അച്ഛന്‍. അഫ്ഗാനിസ്ഥാന്‍ ഷരാന സ്വദേശിയായ മിയ ഖാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തന്റെ മൂന്ന് പെണ്‍മക്കളെ പഠിപ്പിക്കാന്‍ വേണ്ടി ഒരു ദിവസത്തിന് വലിയ ഭാഗമാണ് അദ്ദേഹം മാറ്റിവെക്കുന്നത്. 

12 കിലോമീറ്റര്‍ ദൂരമുണ്ട് മക്കള്‍ പഠിക്കുന്ന സ്‌കൂളിലേക്ക്. മൂന്നു പേരെയും കൊണ്ടാണ് മിയ ഖാന്‍ സ്‌കൂളില്‍ എത്തുന്നത്. തുടര്‍ന്ന് അവരുടെ ക്ലാസ് കഴിയുന്നതുവരെ സ്‌കൂളിന് പുറത്തുകാത്തിരിക്കും അതിന് ശേഷം മൂവരേയും കൊണ്ട് വീട്ടിലേക്ക്. എന്‍ജിഒ ആയ സ്വീഡിഷ് കമ്മറ്റി ഫോര്‍ അഫ്ഗാനിസ്ഥാനാണ് ഈ അച്ഛനെക്കുറിച്ചുള്ള വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതോടെ സൈബര്‍ ലോകത്തിന്റെ സ്റ്റാറായിരിക്കുകയാണ് അദ്ദേഹം. 

സ്വീഡിഷ് കമ്മിറ്റി ഫോര്‍ അഫ്ഗാനിസ്ഥാന്‍ നടത്തുന്ന നുറാനിയ സ്‌കൂളിലാണ് മിയാഖാന്റെ മൂന്നു പെണ്‍മക്കളും പഠിക്കുന്നത്. ദിവസവും മോട്ടോര്‍ സൈക്കിളിലാണ് മൂന്ന് മക്കളേയുംകൊണ്ട് 12 കിലോമീറ്ററോളം സഞ്ചരിച്ച്  മിയാഖാന്‍ സ്‌കൂളിലേക്ക് വരുന്നത്. ശേഷം കുട്ടികളുടെ ക്ലാസ് തീരുന്നതു വരെ കാത്തിരുന്ന ശേഷം അവരുമായി മടങ്ങും. തനിക്ക് വിദ്യാഭ്യാസമില്ലെന്നും എന്നാല്‍ മക്കളുടെ വിദ്യാഭ്യാസം തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നാണ് ദിവസവേതനക്കാരനായ മിയാഖാന്‍ പറയുന്നത്. ഗ്രാമത്തില്‍ വനിത ഡോക്ടര്‍ ഇല്ലാത്തതിനാല്‍ മക്കളെ ഡോക്ടറാക്കാനാണ് ഈ അച്ഛന് ആഗ്രഹം. തന്റെ ആണ്‍മക്കളെപ്പോലെ തന്നെ പെണ്‍മക്കള്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്നത് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. പഠിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നാണ് മിയാ ഖാന്റെ മകളും ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ റോസി പറയുന്നത്. 

പെണ്‍മക്കള്‍ക്കു വേണ്ടി ജീവിതം മാറ്റിവെച്ച അച്ഛന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ഈ അച്ഛനെക്കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനവും ബഹുമാനവും തോന്നുന്നുവെന്നാണ് അവര്‍ കുറിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com