നായയെ കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബാംഗളൂര്‍ സ്വദേശി

ഇതിന്റെ ഒരു കുഞ്ഞിന് രണ്ട് ലക്ഷത്തില്‍ അധികമണ് വില വരുന്നത്
നായയെ കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബാംഗളൂര്‍ സ്വദേശി

ബാംഗളൂര്‍; നഷ്ടപ്പെട്ട നായയെ കണ്ടെത്തിക്കൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബാംഗ്ലൂര്‍ സ്വദേശി. ഡോഗ് ബ്രീഡറായ സതീഷാണ് വന്‍ ഡിമാന്‍ഡുള്ള തന്റെ പട്ടിയെ കണ്ടെത്താനായി അലയുന്നത്. ബാംഗളൂരുവിലെ ശ്രീനഗറിലെ ഒരു വീട്ടില്‍ നിന്നാണ് രണ്ടാഴ്ച മുന്‍പ് മൂന്നു വയസുകാരനായ അലസ്‌കന്‍ മലമ്യൂട്ടിനെ കാണാതാകുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും വിവരം ലഭിക്കാതായതോടെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. 

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത സ്‌പെഷ്യല്‍ ബ്രീഡിലുള്ള നായയാണ് ഇത്. ശ്രീനഗറിലെ സൗമ്യയ്ക്ക് നായയെ നോക്കാന്‍ കൊടുത്തിരിക്കുകയായിരുന്നു. ഇത് പ്രസവിക്കുമ്പോള്‍ ഒരു കുഞ്ഞിനെ ഒഴികെ ബാക്കി എല്ലാത്തിനേയും സതീഷിന് കൊടുക്കണം എന്ന കരാറിലാണ് സൗമ്യയ്ക്ക് വളര്‍ത്താന്‍ കൊടുത്തത്. പട്ടിയെ ആരോ മോഷ്ടിച്ചതായിരിക്കും എന്നാണ് സതീഷ് ആരോപിക്കുന്നത്. 

സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെടുന്ന നായകള്‍ക്ക് സമാനമായവയാണ് അലസ്‌കന്‍ മലമ്യൂട്ട്. ഇതിന്റെ ഒരു കുഞ്ഞിന് രണ്ട് ലക്ഷത്തില്‍ അധികമണ് വില വരുന്നത്. അതിനാല്‍ പെണ്‍നായയെ ആരോ മോഷ്ടിച്ചതായിരിക്കും എന്നാണ് സതീഷ് പറയുന്നത്. നഗരത്തിലെ മറ്റ് ഡോഗ് ബ്രീഡര്‍മാരുടെ കയ്യിലേക്ക് നായയെ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറയുന്നത്. കുറച്ചുനാള്‍ മുന്‍പ് മലമ്യൂട്ടിന്റെ വില ചോദിച്ച് ഒരാള്‍ തന്നെ വിളിച്ചിരുന്നെന്നും പൊലീസുകാരന്റെ മകനാണ് എന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നായയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com