വാട്സാപ് ഫോർവേഡിൽ ഒതുക്കണ്ട; ഇത്തവണ പുതുവർഷം കെങ്കേമമാക്കാം, ന്യു ഇയർ ആശംസിക്കാൻ കിടിലൻ വഴികൾ 

വാട്‌സാപ്പിലെ ഒരു ഫോര്‍വേഡ് മെസേജിലൊതുക്കാതെ ഓര്‍ത്തിരിക്കുന്ന ഒരു ന്യൂ ഇയര്‍ ആശംസയായാലോ?
വാട്സാപ് ഫോർവേഡിൽ ഒതുക്കണ്ട; ഇത്തവണ പുതുവർഷം കെങ്കേമമാക്കാം, ന്യു ഇയർ ആശംസിക്കാൻ കിടിലൻ വഴികൾ 


പുതുവത്സര രാവ് പൊടിപൊടിക്കാനുള്ള ഒരുക്കങ്ങളിലാണ് എല്ലാവരും. പതിവില്‍ നിന്ന് വ്യത്യസ്തമായ ആഘോഷങ്ങള്‍ക്കാണ് ആലോചനകളൊക്കെയും. ചിലരാകട്ടെ പ്രിയപ്പെട്ടവരെ പുതുമ നിറച്ച് എങ്ങനെ ന്യൂ ഇയര്‍ ആശംസിക്കാം എന്നും ചിന്തിക്കുന്നുണ്ട്. വാട്‌സാപ്പിലെ ഒരു ഫോര്‍വേഡ് മെസേജിലൊതുക്കാതെ ഓര്‍ത്തിരിക്കുന്ന ഒരു ന്യൂ ഇയര്‍ ആശംസയായാലോ?

ന്യൂ ഇയര്‍ കാര്‍ഡൊക്കെ ഇപ്പോഴും വിപണിയിലുണ്ട്. പഴയ ഓര്‍മ പുതുക്കാന്‍ ഒരു കാര്‍ഡ് അയച്ച് പ്രിയപ്പെട്ടവര്‍ക്ക് 2020ന്റെ ആശംസകള്‍ എത്തിക്കാം. ഒപ്പം കൈപ്പടയില്‍ ഒരു കത്തുംകൂടെയായാല്‍ 2020കഴഞ്ഞാലും ആശംസ മറക്കില്ലെന്നുറപ്പ്.



ന്യൂ ഇയര്‍ കാര്‍ഡിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഗിവ് എവെ സമ്മാനങ്ങള്‍. എല്ലാ വിശേഷാവസരങ്ങളിലും ആശംസയറിയിക്കാന്‍ ഇപ്പോള്‍ ഗിവ് എവേയാണ് ട്രെന്‍ഡ്. ചോക്ലേറ്റും കേക്കും മുതല്‍ വസ്ത്രങ്ങളും ആഭരണങ്ങളും വരെ ഗിവ് എവേ പെട്ടിയില്‍ ഇടം പിടിക്കാറുണ്ട്. കസ്റ്റമേഴ്‌സിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ബ്രാന്‍ഡഡ് ഷോപ്പുകളും ഇപ്പോള്‍ ഗിവ് എവേകള്‍ പതിവാക്കിയിട്ടുണ്ട്. തങ്ങളുടെ ബ്രാന്‍ഡിന്റെ ഉത്പന്നങ്ങളോ മറ്റെന്തെങ്കിലും ചെറിയ സമ്മാനങ്ങളോ നിറച്ച പെട്ടിയാണ് ഇത്തരത്തില്‍ സെറ്റ് ചെയ്യുന്നത്. നേരിട്ടെത്തിയും കൊരിയര്‍ വഴിയുമൊക്കെ സമ്മാനപ്പൊതികള്‍ പ്രിയപ്പെട്ടവര്‍ക്കെത്തിക്കാം.



ന്യൂ ഇയര്‍ ആശംസിക്കാന്‍ മറ്റൊരു കിടിലന്‍ ആശയമുണ്ട്. ഒരു സര്‍പ്രൈസ് വിസിറ്റ്. നേരിട്ടെത്തി മുഖത്തുനോക്കി ആശംസയറിയിക്കുന്നതിന് ഒരു പ്രത്യേക സുഖമുണ്ടെന്നതാണ് ലൈന്‍. കൈയ്യില്‍ ഒരു കേക്കോ ബൊക്കെയോ ഒക്കെ കരുതാവുന്നതാണ്. കുട്ടികളെയും പ്രായമായവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നതാണ് ന്യൂ ഇയറിന്റെ ഈ സര്‍പ്രൈസ് വിസിറ്റ് ഐഡിയ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com