വീട്ടില്‍ ഗ്യാസ് ചോര്‍ച്ച, നായ രക്ഷകനായി; കയ്യടി 

ന്യൂയോര്‍ക്കില്‍ ഒരു കുടുംബത്തെ നായ രക്ഷിച്ച കഥയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്
വീട്ടില്‍ ഗ്യാസ് ചോര്‍ച്ച, നായ രക്ഷകനായി; കയ്യടി 

ന്യൂയോര്‍ക്ക്: നായയുടെ യജമാനഭക്തിയെ കുറിച്ചുളള നിരവധി അനുഭവകഥകള്‍ കേട്ടിട്ടുണ്ട്. നന്‍മയുടെ പ്രതീകമാകുന്ന, ഉത്തരവാദിത്തതോടെ വീട്‌നോക്കുന്ന നായകളെ കുടുംബത്തിലെ അംഗത്തെ പോലെ തന്നെ ഉടമസ്ഥര്‍ സ്‌നേഹിക്കാറുണ്ട്. ന്യൂയോര്‍ക്കില്‍ ഒരു കുടുംബത്തെ നായ രക്ഷിച്ച കഥയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

ന്യൂയോര്‍ക്കിലെ ടക്കഹോയിലാണ് സംഭവം.വീടിന് പുറത്തിറങ്ങിയ നായ വല്ലാതെ കുരയ്ക്കാന്‍ തുടങ്ങിയതോടെയാണ് ചുറ്റുമുള്ളവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കുര നിര്‍ത്താതെ വന്നതോടെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. വീട്ടില്‍ കള്ളന്‍ കയറിയതുകൊണ്ടാകാം നായ കുരയ്ക്കുന്നത് എന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ വീടിനുള്ളില്‍ കടന്ന പൊലീസ് കണ്ടത് മറ്റൊന്നാണ്. അടച്ചിട്ടിരുന്ന വീടിന്റെ താഴത്തെ നിലയില്‍ നിന്നും ഗ്യാസ് ചോര്‍ന്ന് രൂക്ഷമായ ഗന്ധം പരക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം മുകളിലുണ്ടായിരുന്ന വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. വീട്ടുകാരെ ഇക്കാര്യമറിയിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് നായ പുറത്തിറങ്ങി കുരച്ച് ബഹളമുണ്ടാക്കിയത്.

പിന്നീട് പൊലീസ് വീട്ടിലുള്ളവരെ സുരക്ഷിതരായി മാറ്റിയശേഷം ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ഗ്യാസ് ചോര്‍ച്ച തടഞ്ഞു. കുടുംബത്തിന്റെ ജീവന്‍ രക്ഷിച്ച സാഡി എന്ന നായയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തും ഹീറോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com