കട്ടൻ ചായയിൽ മൂന്ന് പതിറ്റാണ്ട്; അത്ഭുതകരം ഈ 44കാരിയുടെ ജീവിതം

ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിലെ പില്ലി ദേവിയെന്ന 44 കാരിയാണ് ഡോക്ടർമാരെ പോലും അമ്പരപ്പിക്കുന്ന ആരോ​ഗ്യവുമായി ജീവിക്കുന്നത്
കട്ടൻ ചായയിൽ മൂന്ന് പതിറ്റാണ്ട്; അത്ഭുതകരം ഈ 44കാരിയുടെ ജീവിതം

കൊറിയ: ഭക്ഷണവും വെള്ളവും ഇല്ലാതെ ചായ മാത്രം കുടിച്ച് ജീവിക്കുക. ഒന്നും രണ്ടുമല്ല കഴിഞ്ഞ 33 വർഷമായി ഒരു ദിവസം ഒരു കപ്പ് കട്ടൻ ചായ മാത്രം! ചായ മാത്രം ശീലമാക്കിയിട്ടും പൂർണ ആരോ​ഗ്യത്തോടെ ആ വ്യക്തി ജീവിക്കുന്നു എന്നതും മറ്റൊരു അത്ഭുതമായി നിൽക്കുന്നു. 

ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിലെ പില്ലി ദേവിയെന്ന 44 കാരിയാണ് ഡോക്ടർമാരെ പോലും അമ്പരപ്പിക്കുന്ന ആരോ​ഗ്യവുമായി ജീവിക്കുന്നത്.  
പില്ലി ദേവിയെന്ന ചായ് വാലി ചാച്ചി പതിനൊന്നാം വയസിലാണ് ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചത്. അന്നു മുതല്‍ ചായ മാത്രമാണ് ഇവരുടെ ആഹാരം. ആദ്യമൊക്കെ പാലൊഴിച്ച ചായയും ബിസ്‌കറ്റും ബ്രെഡും പില്ലി ദേവി കഴിച്ചിരുന്നുവെന്ന് അച്ഛന്‍ രതിറാം പറയുന്നു. പിന്നീട് ചായ മാത്രമായി ഇവരുടെ ഭക്ഷണം. ക്രമേണ ചായയിലും ഇവര്‍ ആഡംബരം കുറച്ചു. പാലൊഴിവാക്കി കട്ടന്‍ ചായ മാത്രമായി ഇവരുടെ ഭക്ഷണമൊതുങ്ങി. 

വീട്ടില്‍ നിന്ന് അപൂര്‍വമായി മാത്രമേ പില്ലി ദേവി പുറത്തിറങ്ങാറുള്ളൂ. മുഴുവന്‍ സമയം ശിവഭക്തിയില്‍ മുഴുകുന്ന ഇവര്‍ സൂര്യാസ്തമനത്തിന് ശേഷം കുടിക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയിലാണ് ഇപ്പോള്‍ ജീവിതതം മുന്നോട്ട് കൊണ്ടു പോകുന്നത്.

ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടോ എന്നറിയാന്‍ പില്ലി ദേവിയെ പല ഡോക്ടര്‍മാരെയും കാണിച്ചു. എന്നാൽ ഒരു പ്രശ്‌നവുമില്ലെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഭക്ഷണം കഴിക്കാതെ ആരോഗ്യവതിയായി തുടരുന്നതിന്റെ പിന്നിലെ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ചായ മാത്രം കുടിച്ച് ഒരു വ്യക്തിക്കും 33 കൊല്ലം ജീവിക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com