വിവാഹത്തിന് സമ്മാനമായി ദമ്പതികള്‍ ആവശ്യപ്പെട്ടത് ബിജെപിക്ക് വോട്ട്; റഫാല്‍ ഇടപാടടക്കം ചര്‍ച്ച ചെയ്ത് ഒരു കല്ല്യാണക്കുറി 

വിവാഹത്തിനെത്തുന്നവരോട് തങ്ങള്‍ക്കുള്ള സമ്മാനമെന്നോണം വരുന്ന ഇലക്ഷനില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും സംഭാവനകള്‍ ബിജെപിക്ക് നമോ ആപ്പ് വഴി നല്‍കാനുമാണ് ദമ്പതികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്
വിവാഹത്തിന് സമ്മാനമായി ദമ്പതികള്‍ ആവശ്യപ്പെട്ടത് ബിജെപിക്ക് വോട്ട്; റഫാല്‍ ഇടപാടടക്കം ചര്‍ച്ച ചെയ്ത് ഒരു കല്ല്യാണക്കുറി 

ഗുജറാത്തിലെ സൂററ്റ് സ്വദേശികളായ യുവരാജ്-സാക്ഷി ദമ്പതികളുടെ വിവാഹക്ഷണക്കത്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആദ്യ നോട്ടത്തില്‍ സാധാരണ ഒരു ക്ഷണക്കത്ത് പോലെ തന്നെയാണ് ഇതും കാണപ്പെടുന്നത്. ഗണേശ ഭഗവാന്റെ ചിത്രവും സ്വര്‍ഗ്ഗത്തില്‍ നടക്കുന്ന വിവാഹത്തെക്കുറിച്ചുള്ള വിവരണങ്ങളുമൊക്കെ വായിക്കാം. 

കാര്‍ഡിന്റെ താഴ്ഭാഗത്തേക്ക് കടക്കുമ്പോഴാണ് വിവാഹത്തിനെത്തുന്ന അതിഥികള്‍ നല്‍കേണ്ട സമ്മാനത്തേക്കുറിച്ച് അറിയിച്ചിരിക്കുന്നത്. വിവാഹത്തിനെത്തുന്നവരോട് തങ്ങള്‍ക്കുള്ള സമ്മാനമെന്നോണം വരുന്ന ഇലക്ഷനില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും സംഭാവനകള്‍ ബിജെപിക്ക് നമോ ആപ്പ് വഴി നല്‍കാനുമാണ് ഇരുവരും ആവശ്യപ്പെട്ടിരിക്കുന്നത്. 

ക്ഷണക്കത്തിന്റെ അടുത്ത പേജിലേക്കെത്തുമ്പോള്‍ അടുത്തിടെ ഏറ്റവും വിവാദമായി മാറിയ റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള വിശദീകരണം വായിക്കാന്‍ കഴിയും.ശാന്തമാകൂ നമോയില്‍ വിശ്വസിക്കൂ എന്നാണ് ഇതിന് നല്‍കിയിട്ടുള്ള തലക്കെട്ട്. ഒരു മണ്ടന്‍ പോലും ഒരു സാധാരണ വിമാനവും യുദ്ധവിമാനവും തമ്മില്‍ താരതമ്യം ചെയ്യുകയില്ലെന്ന് പറഞ്ഞാണ് വിശദീകരണം തുടങ്ങുന്നത്. റിലയന്‍സ് എങ്ങനെയാണ് ഈ കോണ്‍ട്രാക്ടിലേക്ക് വന്നതെന്നതടക്കമുള്ള കാര്യങ്ങളുടെ പാര്‍ട്ടിയുടെ ഭാഗം ഇതില്‍ വിവരിക്കുന്നുണ്ട്. 

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് വിവാഹക്ഷണക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥാനംപിടിക്കുന്നത്. ഈ വര്‍ഷം ആദ്യം സൂരറ്റില്‍ നിന്ന് തന്നെയുള്ള ധവാല്‍-ജയാ ദമ്പതികളും തങ്ങളുടെ ക്ഷണക്കത്തില്‍ മോദിക്ക് പിന്തുണ രേഖപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടുമൊരു ക്ഷണക്കത്ത് ഈ രൂപത്തില്‍ ഇറങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com