81കാരി പെറ്റമ്മയുടെ ശബ്ദം കേട്ടു; 61 വർഷങ്ങൾക്ക് ശേഷം

നീണ്ട 61 വർഷത്തെ തിരച്ചിലിനൊടുവിൽ 81 കാരിയായ എയ്ലിൻ മാക്കൻ തന്റെ പെറ്റമ്മയെ കണ്ടെത്തി
81കാരി പെറ്റമ്മയുടെ ശബ്ദം കേട്ടു; 61 വർഷങ്ങൾക്ക് ശേഷം

ഡബ്ലിൻ: നീണ്ട 61 വർഷത്തെ തിരച്ചിലിനൊടുവിൽ 81 കാരിയായ എയ്‌ലിന്‍
മാക്കൻ തന്റെ പെറ്റമ്മയെ കണ്ടെത്തി. ഡബ്ലിനിലെ ഒരു അനാഥ മന്ദിരത്തിൽ അന്തേവാസിയായിരുന്നു എയ്‌ലിന്‍. 19 വയസുള്ളപ്പോഴായിരുന്നു അവർ അമ്മയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയത്. തിരച്ചിലിന്റെ ഭാ​ഗമായി എയ്ലിൻ ഒരു റേഡിയോ പരിപാടിയിലും പങ്കെടുത്തു. 

ആരോരുമില്ലാതെ ഇവിടെ ഒറ്റയ്ക്ക് കഴിയേണ്ടി വന്നതിൽ താൻ അസ്വസ്ഥയാണെന്ന് അവർ ദുഃഖത്തോടെ പരിപാടിയിൽ പറഞ്ഞു. ഇത് കേൾക്കാനിടയായ നരവംശ ശാസ്ത്രജ്ഞനാണ് എയ്‌ലിനെ അമ്മയെ കണ്ടെത്താൻ സഹായിച്ചത്. അവർ എയ്‌ലിന്റെ കടുംബത്തെക്കുറിച്ച് അന്വേഷിക്കുകയും ഒടുവിൽ അമ്മ ജീവിച്ചിരിക്കുന്നതായി കണ്ടെത്തുകയുമായിരുന്നു.  

103 വയസായ തന്റെ അമ്മയോട് ഫോണിൽ സംസാരിച്ചത് വളരെ വികാരഭരിതയായാണ് അവർ പറഞ്ഞത്. താനിനി അനാഥയല്ല, ഇത് വിശ്വസിക്കാനും കഴിയുന്നില്ലെന്ന് എയ്‌ലിന്‍ പറഞ്ഞു. അമ്മയെ നേരിട്ട് കാണാനുള്ള ഒരുക്കത്തിലാണ് എയ്‌ലിന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com