മൃഗശാല ജീവനക്കാരനെ ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമം: പരിഭ്രാന്തി പരത്തിയ ചിമ്പാന്‍സിയെ മയക്കുവെടി വെച്ച് പിടികൂടി, വീഡിയോ

കൂട്ടില്‍ നിന്നും രക്ഷപ്പെട്ട ചിമ്പാന്‍സി മൃഗശാലയില്‍ ഉടനീളം ഓടി നടന്ന് സന്ദര്‍ശകര്‍ക്ക് നേരെ തിരിഞ്ഞു.
മൃഗശാല ജീവനക്കാരനെ ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമം: പരിഭ്രാന്തി പരത്തിയ ചിമ്പാന്‍സിയെ മയക്കുവെടി വെച്ച് പിടികൂടി, വീഡിയോ

മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ട ചിമ്പാന്‍സി ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. ചൈനയിലെ ഹെഫൈ വൈല്‍ഡ്‌ലൈഫ് പാര്‍ക്കില്‍ വെളളിയാഴ്ചയാണ് സംഭവം. മൃഗശാല ജീവനക്കാരന്റെ വയറ്റത്ത് തൊഴിച്ചാണ് ചിമ്പാന്‍സി ഓടി രക്ഷപ്പെട്ടത്. മൃഗശാലയിലൂടെ മൊത്തം ഓടിനടന്ന ചിമ്പാന്‍സി കുറച്ചൊന്നുമല്ല പരിഭ്രാന്തി പരത്തിയത്. 

പന്ത്രണ്ട് വയസുകാരനായ യാങ് യാങ് എന്ന് വിളിപ്പേരുളള ചിമ്പാന്‍സി ആണ് മൃഗശാലയിലെ കൂട്ടില്‍ നിന്നും പുറത്ത് ചാടിയത്. കൂടിനകത്തുള്ള ഒരു മുളയുടെ കമ്പിലൂടെയാണ് ചിമ്പാന്‍സി കൂട്ടില്‍ നിന്നും ചാടിയതെന്നാണ് വിവരം. 

കൂട്ടില്‍ നിന്നും രക്ഷപ്പെട്ട ചിമ്പാന്‍സി മൃഗശാലയില്‍ ഉടനീളം ഓടി നടന്ന് സന്ദര്‍ശകര്‍ക്ക് നേരെ തിരിഞ്ഞു. ഇതിനെ പിടികൂടാന്‍ ശ്രമിച്ച മൃഗശാലാ ജീവനക്കാരന്റെ നേരേ ചാടി വീണ് അയാളെ ഇടിച്ച് താഴെയിട്ടു. ആളുകളെല്ലാം ഇത് കണ്ട് ഭയന്ന അവസ്ഥയായിരുന്നു. 

ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി സന്ദര്‍ശകരെ ഒഴിപ്പിച്ചു. തുടര്‍ന്ന് മയക്കുവെടി വച്ചാണ് ചിമ്പാന്‍സിയെ പിടികൂടി കൂട്ടിലടച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും തന്നെ പരുക്കില്ലെന്ന് ഹെഫൈ പൊലീസ് അറിയിച്ചു. പൊലീസാണ് വീഡിയോ പുറത്ത് വിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com