എലിയെ തിന്നുന്ന എട്ടുകാലി; ഞെട്ടിക്കുന്ന ചിത്രം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തന്നേക്കാള്‍ വലിയ എലിയെ തിന്നുന്ന എട്ടുകാലിയെയാണ് ചിത്രത്തില്‍ കാണുന്നത്
എലിയെ തിന്നുന്ന എട്ടുകാലി; ഞെട്ടിക്കുന്ന ചിത്രം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ല രീതിയിലുള്ള വേട്ടയാടലുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇത്തരത്തില്‍ ഒരെണ്ണം ജീവിതത്തില്‍ ആദ്യമായാവും കാണുന്നത്. സോഷ്യല്‍ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഒരു എട്ടുകാലി. നമ്മുടെ വീടിന്റെ ഭിത്തിയിലൂടെ ഓടി നടക്കുന്ന എട്ടുകാലിയ്ക്ക് മറ്റൊരു മുഖം മൂടി കൂടിയുണ്ടെന്ന് തെളിയിക്കുന്നതാണ് ചിത്രം. ഇതില്‍ തന്നേക്കാള്‍ വലിയ എലിയെ തിന്നുന്ന എട്ടുകാലിയെയാണ് ചിത്രത്തില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം. 

വേട്ടക്കാരന്‍ ചിലന്തിയാണ് എലിയുടെ ഇനത്തില്‍പ്പെട്ട പിഗ്മി പോസമിനെ വയറ്റിലാക്കിയത്. ഞെട്ടിപ്പിക്കുന്ന ചിത്രം ഓസ്‌ട്രേലിയയില്‍ നിന്നാണ് പകര്‍ത്തിയത്. തസ്മാനിയയില്‍ എത്തിയ വിനോദസഞ്ചാരികളായ ദമ്പതികളാണ് വിചിത്രമായ വേട്ടയ്ക്ക് സാക്ഷികളായത്. ചിത്രം പകര്‍ത്തി ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വലിയ രീതിയില്‍ വൈറലാവുകയായിരുന്നു.

എലിയുടെ കഴുത്തില്‍ കടിച്ച് പിടിച്ചുകൊണ്ട് ഭിത്തിയില്‍ പിടിച്ചിരിക്കുന്ന എട്ടുകാലിയെ ആണ് ചിത്രത്തില്‍ കാണുന്നത്. ഇത്തരത്തില്‍ ഒരു കാഴ്ച ആദ്യമായാണ് കാണുന്നത് എന്നാണ് ആര്‍ക്കിയോളജി ഉദ്യോഗസ്ഥര്‍ പറയുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഇത്തരം ചിത്രം പകര്‍ത്താന്‍ സാധിക്കൂ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മാത്രമല്ല ഇത്രയും വലിയ സ്‌പൈഡര്‍മാനെ ആദ്യമായാണ്  കാണുന്നതെന്നും  പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com