ഐസ് കട്ടയിലിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു: മുത്തശ്ശിയെ തിരമാല കൊണ്ടുപോയി

ജൂഡിന്റെ കൊച്ചുമകളാണ് ചിത്രങ്ങളും വിവരങ്ങളും ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
ഐസ് കട്ടയിലിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു: മുത്തശ്ശിയെ തിരമാല കൊണ്ടുപോയി

വധി ആഘോഷിക്കാന്‍ ഐസ്ലാന്‍ഡില്‍ എത്തിയതായിരുന്നു ജൂഡിറ്റ് സ്‌ട്രെങ് എന്ന മുത്തശ്ശി. അതിനിടെ കടല്‍ത്തീരത്ത് സിംഹാസനത്തിന്റെ രൂപത്തിലുള്ള ഒരു മഞ്ഞുകട്ട കണ്ടപ്പോള്‍ മുത്തശ്ശിക്കൊരു ആഗ്രഹം. രാജ്ഞിയെപ്പോലെ സിംഹാസനത്തിലിരുന്ന് ഫോട്ടോയെടുക്കണം. പക്ഷേ ഫോട്ടോയെടുത്തതേ ഓര്‍മ്മയുള്ളു, മുത്തശ്ശി കടലമ്മ കടലിലേക്ക് കൊണ്ടുപോയി.

77കാരിയായ ജൂഡിറ്റ് ടെക്‌സാസില്‍ നിന്നും അവധിക്കാലമാഘോഷിക്കാന്‍ കുടുംബസമേതം ജോകുല്‍സാര്‍ലനിലുളള ഡയമണ്ട് ബീച്ചില്‍ എത്തിയതായിരുന്നു. 'ഐസ് കട്ടയിലെ രാജ്ഞി' ആയി ഇരുന്നപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നതായി പിന്നീട് ജൂഡിറ്റ് പറഞ്ഞു. മകനോട് ചിത്രം എടുക്കാന്‍ ആവശ്യപ്പെട്ടാണ് ജൂഡിറ്റ് ഐസ് കട്ടയ്ക്ക് മുകളില്‍ ഇരുന്നത്. 

എന്നാല്‍ മകന്‍ ചിത്രം എടുക്കുന്നതിനിടെ ഒരു കൂറ്റന്‍ തിരമാല വന്നു. 'ഞാന്‍ കയറി ഇരുന്നപ്പോള്‍ സിംഹാസനം കണക്കെയുളള ഐസ് കട്ട ചെറുതായി പൊടിയുന്നുണ്ടായിരുന്നു. പക്ഷെ കൂറ്റന്‍ തിരമാല വന്നപ്പോള്‍ ഞാന്‍ ഇരുന്ന ഐസ് കട്ട അപ്രത്യക്ഷമായി.' ജൂഡിറ്റ് പറഞ്ഞു.

ജൂഡിന്റെ കൊച്ചുമകളാണ് ചിത്രങ്ങളും വിവരങ്ങളും ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 'വെളളത്തില്‍ ഒഴുകിയപ്പോള്‍ മുത്തശ്ശിയുടെ രാജപദവി നഷ്ടമായി' എന്നാണ് കൊച്ചുമകളായ ക്രിസ്റ്റീന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തിരമാല എടുത്ത് കൊണ്ടുപോയ ജൂഡിറ്റിനെ തീര സംരക്ഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ് രക്ഷിച്ചത്.

റാന്‍ഡി ലാക്കൗണ്ട് എന്നയാളാണ് തന്നെ രക്ഷിച്ചതെന്ന് ജൂഡിറ്റ് വ്യക്തമാക്കി. താന്‍ ഒഴുകിപ്പോകുന്നത് കണ്ട അദ്ദേഹം ഉടന്‍ തന്നെ ബോട്ടില്‍ പിന്തുടര്‍ന്നെത്തി ജൂഡിറ്റിനെ രക്ഷിച്ചു കരയ്‌ക്കെത്തിച്ചു. 'എല്ലായ്‌പ്പോഴും ഒരു രാജ്ഞിയായി ഇരിക്കണമെന്ന് വിചാരിച്ചയാളാണ് ഞാന്‍. ആ സിംഹാസനത്തില്‍ ഇരിക്കുക എന്നത് എന്റെ തീരുമാനം തന്നെ ആയിരുന്നു,' ജൂഡിറ്റ് പിന്നീട് പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com